കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ ലയനം, പ്രവാസികള്‍ ആശങ്കപ്പെടേണ്ട; എന്‍ആര്‍ഇ അക്കൗണ്ട് മാറില്ല, പക്ഷേ ഇത് ശ്രദ്ധിക്കണം...

നിലവില്‍ എസ്ബിടിയില്‍ എന്‍ആര്‍ഇ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് അതേ അക്കൗണ്ട് നമ്പര്‍ തന്നെ തുടര്‍ന്നും ഉപയോഗിക്കാം.

Google Oneindia Malayalam News

ദുബായ്: എസ്ബിടി-എസ്ബിഐ ലയനത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എസ്ബിഐ കേരള ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എസ്ബിടി അടക്കമുള്ള അസോഷ്യേറ്റ് ബാങ്കുകള്‍ ലയിച്ചത് പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായില്‍ എസ്ബിഐ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ബിഐ ലയനം കാരണം പ്രവാസികളടക്കമുള്ള നിക്ഷേപകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാകും. നിലവില്‍ എസ്ബിടിയില്‍ എന്‍ആര്‍ഇ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് അതേ അക്കൗണ്ട് നമ്പര്‍ തന്നെ തുടര്‍ന്ന് ഉപയോഗിക്കാം. മുന്‍പ് ഉപയോഗിച്ചിരുന്ന യൂസര്‍നെയിം പാസ്വേര്‍ഡും ഉപയോഗിച്ച് എസ്ബിഐ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താമെന്നും എസ്ബിഐ കേരള ചീഫ് ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

അക്കൗണ്ടോ ഐഎഫ്എസ്‌സി നമ്പറോ മാറില്ല...

അക്കൗണ്ടോ ഐഎഫ്എസ്‌സി നമ്പറോ മാറില്ല...

എല്ലാ എസ്ബിടി ഉപഭോക്താക്കള്‍ക്കും നിലവിലുള്ള യൂസര്‍നെയിം പാസ്വേര്‍ഡും ഉപയോഗിച്ച് എസ്ബിഐയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. എസ്ബിടിയിലെ അക്കൗണ്ട് നമ്പറിലോ, ഐഎഫ്എസ്‌സി നമ്പറുകളിലോ മാറ്റം വരില്ലെന്നും എസ്ബിഐ കേരള ചീഫ് ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

പുതിയ ചെക്ക് ബുക്കുകള്‍ നല്‍കും...

പുതിയ ചെക്ക് ബുക്കുകള്‍ നല്‍കും...

എന്നാല്‍ നിലവില്‍ എസ്ബിടിയുടെ ചെക്ക് ബുക്കുകള്‍ ഉള്ളവര്‍ക്ക് എസ്ബിഐയുടെ പുതിയ ചെക്ക് ബുക്കുകള്‍ നല്‍കും. സെപ്റ്റംബറിനകം മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ചെക്ക് ബുക്ക് ലഭ്യമാക്കും. എസ്ബിടി ചെക്ക് ബുക്ക് ഉപയോഗിച്ച് ഒരു നിശ്ചിത കാലത്തേക്ക് ഇടപാടുകള്‍ നടത്താം. എന്‍ആര്‍ഇ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് നല്‍കിയ മേല്‍വിലാസത്തിലാകും പുതിയ ചെക്ക് ബുക്ക് ലഭിക്കുക. പ്രവാസികള്‍ നാട്ടില്‍ വരുന്ന സമയത്ത് നേരിട്ട് ബാങ്കില്‍ ചെന്നോ, അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തിയോ പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബിയില്‍ പുതിയ ഓഫീസ്...

അബുദാബിയില്‍ പുതിയ ഓഫീസ്...

നിലവില്‍ എസ്ബിടിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിനും മാത്രമാണ് യുഎഇയില്‍ പ്രതിനിധി ഓഫീസുകളുള്ളത്. ലയനത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് ഓഫീസുകളും ഇനി എസ്ബിഐ ഓഫീസുകളായാകും പ്രവര്‍ത്തിക്കുക. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഒരു ഓഫീസ് അബുദാബിയിലേക്ക് മാറ്റാനും ആലോചനയുണ്ട്. ദോഹയിലും എസ്ബിഐയുടെ പുതിയ ഓഫീസ് സ്ഥാപിക്കും.

25 ശതമാനം ഇടപാടും മലയാളികളുടേത്...

25 ശതമാനം ഇടപാടും മലയാളികളുടേത്...

ലയനശേഷം ഏകദേശം 35 ലക്ഷം എന്‍ആര്‍ഇ അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതില്‍ 18 ലക്ഷവും മലയാളികളുടെ അക്കൗണ്ടുകളാണ്. എന്‍ആര്‍ഇ അക്കൗണ്ടുകളിലൂടെ നടക്കുന്ന ഇടപാടുകളില്‍ 25 ശതമാനവും നടത്തുന്നത് മലയാളികളായ പ്രവാസികളാണെന്നും എസ്ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

English summary
sbt-sbi merger; No suspicion for nri users
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X