കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നിന്നും നേപ്പാളിലേക്ക് പോയ മലയാളി സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി സൂചന

Google Oneindia Malayalam News

ദുബായ്: നാലു മലയാളികളടക്കം ആറംഗ സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായില്‍ നിന്നും നേപ്പാളിലേക്ക് യാത്ര തിരിച്ചത്. എറണാകുളം സ്വദേശി തന്‍വീര്‍ റാവുത്തര്‍, കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി മസ്ഹര്‍ മൊഹ്യുദ്ദീന്‍, തലശ്ശേരി സ്വദേശി ഹാദില്‍ ഹനീഫ, കാസര്‍ഗോഡ് സ്വദേശി അസ്ഹര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മലയാളികള്‍. സിന്ധുപാല്‍ ചൗക്കില്‍ നാലു ദിവസം തങ്ങിയതിനു ശേഷം കാഠ്മണ്ഡുവിലേക്ക് പോകുമെന്നായിരുന്നു ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

അതിനിടയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം നേപ്പാളില്‍ സംഹാരതാണ്ഡവമാടിയത്. പിന്നീട് സംഘത്തെ കുറിച്ച് യാതൊരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്കയും സംഘത്തെക്കുറിച്ച് വിശദമായി അന്യേഷണം നടത്തിവരികയാണ്. അതിനിടയില്‍ ഹോട്ടലില്‍ സംഘത്തോടപ്പം താമസിച്ചിരുന്ന മറ്റൊരു സംഘം ഹോട്ടലില്‍ പറഞ്ഞ വിവരമനുസരിച്ച് കാഠ്മണ്ഡുവില്‍ നിന്നും ഏതാണ്ട് 160 കിലോ മീറ്റര്‍ അകലെ മലമുകളില്‍ ഇവരെ കണ്ടതായും ഇവര്‍ സുരക്ഷിതരാണെന്നുമുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

nepal-rescue

പക്ഷെ അവിടെ നിന്ന് റോഡ് മാര്‍ഗമോ മറ്റോ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് എങ്ങിനെ എത്തിപ്പെടും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാരണം ഭൂകമ്പത്തില്‍ നേപ്പാളിലെ മിക്ക റോഡുകളും തകര്‍ന്ന നിലയിലാണ്. ഏതായാലും ദൈവാനുഗ്രഹത്താല്‍ ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ഥനയില്‍ കഴിയുകയാണ് ഇവരുടെ ബന്ധുക്കള്‍.

English summary
Search continues for 5 Malayalis in Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X