കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: കളിയും ചിരിയുമായി അവര്‍ വീണ്ടും കണ്ടുമുട്ടി...

Google Oneindia Malayalam News

ഷാര്‍ജ: വേനലവധിക്ക് ശേഷം യുഎഇലെ വിദ്യാലയങ്ങള്‍ വീണ്ടും അക്ഷര ലോകത്തേക്ക് തിരിച്ചെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശബ്ദ കോലാഹലങ്ങളില്ലാതെ കിടന്നിരുന്ന സ്‌കൂളും പരിസരവും വിദ്യാര്‍ത്ഥികളും വാഹനങ്ങളുമായി നിറഞ്ഞു. ഏതാണ്ട് 10 ലക്ഷത്തിലധികം കുട്ടികളാണ് വേനലവധിക്ക് ശേഷം സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഉയര്‍ന്ന വിമാന ടിക്കറ്റ് വില്ലനായ ചില കുടുംബങ്ങള്‍ ഇപ്പോഴും നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടില്ല. അവധി കഴിഞ്ഞുള്ള ആദ്യദിനം ആഘോഷമാക്കാന്‍ പല സ്‌കൂളുകളിലും അധ്യാപകരും മറ്റു ജീവനക്കാരും ചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. മിഠായി നല്‍കിയും ബലൂണുകള്‍ നല്‍കിയുമാണ് ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. സ്‌കൂള്‍ പ്രവര്‍ത്തി സമയം ആരംഭിച്ചത് കൊണ്ട് തന്നെ പല റോഡുകളിലും മണിക്കൂറുകളോളം ഗതാഗത തടസ്സവും നേരിട്ടു.

sharjah

പക്ഷെ പല സ്ഥലങ്ങളിലും പോലീസിന്റെ കര്‍ശന ഇടപെടല്‍ ഗതാഗതം സുഗമമാക്കി. എമിറേറ്റിലെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കുള്ള വഴികളും പോലീസ് കര്‍ശന നിരീക്ഷണത്തിലാണ്. സ്‌കൂളിനും പരിസരത്തും ട്രാഫിക് വിഭാഗം നിലയുറപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും റോഡിലെ ഗതാഗതവും കണക്കിലെടുത്ത പല സ്ഥലങ്ങളിലും പുതിയ പരിഷ്‌കാരങ്ങളും അധിക്രതര്‍ നടത്തിയിരുന്നു.

English summary
Sharjah: Again they met with lots of happiness and smile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X