കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ട്രാഫിക് നിയന്ത്രണത്തിനു ഇനി ഡ്രോണും

Google Oneindia Malayalam News

ഷാര്‍ജ: പുതിയ അദ്യായന വര്‍ഷം മുതല്‍ ഷാര്‍ജയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് സ്‌കൂള്‍ പരിസരങ്ങളിലും സ്‌കൂളുകളിലേക്ക് എത്തിപ്പെടുന്ന വഴികളും ക്യത്യമായി നിരീക്ഷിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് പോലീസിന്റെ സഹായത്താല്‍ നിര്‍ദേശങ്ങള്‍ നല്‍കാനാണ് പുതിയ തീരുമാനം.

പല പ്രധാന റോഡുകളില്‍ നിന്നും സ്‌കൂളുകളിലേക്കുള്ള വഴി പലപ്പോഴും വലിയ ഗതാഗത കുരുക്കിന് വഴിവെക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രോണിന്റെ സഹായത്തോടെ നിലവില്‍ എത്തിച്ചേരേണ്ട ഭാഗത്തേക്കുള്ള ഏത് റോഡിലാണോ ഗതാഗത കുരുക്ക് കുറവുള്ളത് എന്ന് സോഷ്യല്‍ മീഡിയ വഴി പോലീസ് പൊതുജനങ്ങളെ അറിയിക്കും.

traffic

അപകടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍ ക്യത്യമായി പാലിക്കാന്‍ പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. അപകടരഹിത അദ്യായന വര്‍ഷത്തിനായി പോലീസ് വിവിധ സ്‌കൂളുകളില്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിക്കുകയും ചെയ്തു.

English summary
Sharjah: Drones for traffic control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X