കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ കറണ്ട് പോയാല്‍ പേടിക്കേണ്ട; കൂറ്റന്‍ മൊബൈല്‍ ജനറേറ്ററുകള്‍ റെഡി

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: അറ്റകുറ്റപ്പണികള്‍ക്കായോ അപകടത്തെത്തുടര്‍ന്നോ ഏതെങ്കിലും പ്രദേശങ്ങളില്‍ ഏറെ നേരത്തേക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുക പതിവാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമായി കൂറ്റന്‍ പരിസ്ഥിതി സൗഹൃദ മൊബൈല്‍ ജനറേറ്ററുകള്‍ സജ്ജമാക്കിയിരിക്കുകയാണ് ഷാര്‍ജ എലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അഥവാ സേവ. ഏത് പ്രദേശത്ത് വൈദ്യുതി തകരാര്‍ സംഭവിച്ചാലും നിമിഷങ്ങള്‍ക്കകം ഈ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി കണക്ഷന്‍ അതിലേക്ക് മാറ്റും.

പ്രത്യേകിച്ച് ചൂട് കാലത്ത് ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനും സജ്ജമാണ് ഇവയെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.

electric

കേടായ കേബിളുകള്‍, ട്രാന്‍സ്‌ഫോമറുകള്‍ തുടങ്ങിയവ മാറ്റാനും തകരാറുകള്‍ പരിഹരിക്കാനും മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ ഈ ജനറേറ്ററുകള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1500 കെ.വി ശേഷിയുള്ള ഒന്നും 500 കെ.വി ശേഷിയുള്ള നാലും 250 കെ.വിയുടെ രണ്ടും ജനറേറ്ററുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഒരെണ്ണം കിഴക്കന്‍ മേഖലയ്ക്കും ബാക്കിയെല്ലാം ഷാര്‍ജ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ളതാണ്. ആവശ്യത്തിനനുസരിച്ച് അവ ബന്ധപ്പെട്ട ഡിസ്ട്രിബ്യൂഷന്‍ സെന്ററിലെത്തിച്ച് കണക്ഷന്‍ കൊടുക്കുകയാണ് ചെയ്യുക.

English summary
Sharjah Electricity and Water Authority (SEWA) will now have seven environment-friendly mobile generators on standby to meet any emergency or tackle sudden interruption of power in different areas of the emirate. Speaking to Khaleej Times, Dr Rashid Al Leem, chairman of SEWA, said that the move comes as part of SEWA's strategy to offer best services to the residents during summers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X