കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടമ്മനിട്ട വാസുദേവന്‍ പിള്ളക്ക് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി

Google Oneindia Malayalam News

ഷാര്‍ജ: പടയണി എന്ന കലാരൂപത്തിന്റെ ആചാര്യനും ഗണിതശാസ്ത്ര അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളക്ക് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു.

kadammanitta-1

പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ അതിഥിയെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. അസോസിയേഷന്‍ ട്രഷറര്‍ വി.നാരായണന്‍ നായര്‍, ജോയിന്റ് ട്രഷറര്‍ വി.എ.മൊയ്തീന്‍,വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍,മിനിമേനോന്‍,അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

kadammanitta-2

ഒന്നാണ് നമ്മളെന്നും ഒന്നിനെ ഭിന്നപ്പിക്കുമ്പോഴല്ല കൂട്ടിച്ചേര്‍ക്കുമ്പോഴാണ്‌സുഖവും സന്തോഷവും ലഭിക്കുന്നതെന്നും കടമ്മനിട്ട കുട്ടികളോട് പറഞ്ഞു. ഛിദ്രശക്തികള്‍ എന്നും ഭിന്നിപ്പിക്കാനാണ് ശ്രമം നടത്തുക. ലോകം മുഴുവനും ഇന്നു കണ്ടു കൊണ്ടിരിക്കുന്നതും ഇത്തരത്തിലുള്ള പ്രവര്‍ത്തികളാണ് അതിന് നാം അവസരം സ്രഷ്ടിക്കരുതെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയായ കടമ്മനിട്ട പറഞ്ഞു.

പടയണി പാട്ടുകള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി ആലപിച്ചു. മലയാളം വിഭാഗത്തിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന ഗ്രൂപ്പുകളും പടയണി പാട്ടുകള്‍ രസകരമായി അവതരിപ്പിച്ചു.

English summary
Sharjah Indian School warm welcomed Kadammanitta Vasudevan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X