കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ഷാര്‍ജാ വിമാനത്താവളത്തില്‍ ആരംഭിച്ചു

Google Oneindia Malayalam News

ഷാര്‍ജ: തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ഷാര്‍ജാ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് യു.എ.ഇല്‍ എത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ സൗകര്യാര്‍ഥം തുംബൈ ഗ്രൂപ്പ് ഹോസ്പിറ്റലുകളുടെ സേവനം ഫലപ്രദമായി വിനിയോഗിക്കുന്നതിനു ഷാര്‍ജാ വിമാനത്താവളത്തില്‍ ആരംഭിച്ച തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ഉപകരിക്കുമെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, തുംബൈ ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ ടൂറിസം ഡയറക്ടര്‍ ബേനസീര്‍ അമീര്‍ അലി എന്നിവര്‍ അറിയിച്ചു.

യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ ലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പ് ആശുപത്രികളിലും, മെഡിക്കല്‍ ക്ലീനിക്കുകളിലും മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ആവിശ്യാര്‍ത്ഥം ചികിത്സ പാക്കേജുകളും, താമസ സേവനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

medical-tourism

ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളാണ് തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ലക്ഷ്യമാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

English summary
Sharjah: Thumbay medical tourism opens 'Welcome Center' at airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X