കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ പോലീസ് തന്നോട് ചെയ്തത്...മലയാളി യുവാവ് പറയുന്നത് കേട്ടാല്‍, കണ്ടുപഠിക്കണം അവരെ!!

തിരുവനന്തപുരം സ്വദേശിയാണ് ഷാര്‍ജ പോലീസിനെ പ്രശംസിച്ചത്

  • By Manu
Google Oneindia Malayalam News

ഷാര്‍ജ: കേരളത്തെപ്പോലെ യുഎഇിയും ഗതാഗതക്കുരുക്ക് അത്ര വലിയ സംഭവമല്ല. എന്നാല്‍ ഒരു ഗതാഗതക്കുരുക്കില്‍ ഷാര്‍ജ പോലീസ് തന്നോട് ചെയ്തത് ഇന്നും
മലയാളിയായ സനില്‍ മാത്യുവിന്റെ മനസ്സിലുണ്ട്. അല്‍ ഐനില്‍ താമസിക്കുകയാണ് തിരുവനന്തപുരം സ്വദേശി കൂടിയായ സനില്‍.

ഹജ്ജ് തീര്‍ഥാടനത്തിന് ഇനി വിമാനമില്ല, പകരം കപ്പല്‍!! വരാനിരിക്കുന്നത് ഇതാണ്, എല്ലാം തീരുമാനിച്ചുഹജ്ജ് തീര്‍ഥാടനത്തിന് ഇനി വിമാനമില്ല, പകരം കപ്പല്‍!! വരാനിരിക്കുന്നത് ഇതാണ്, എല്ലാം തീരുമാനിച്ചു

പ്ലേഓഫിലെത്താന്‍ പൂനെയ്ക്ക് ജയിക്കണം!! ഒപ്പം തീര്‍ക്കണം ആ കണക്കും.....അന്നു സഞ്ജു ചെയ്തത്

വാട്ട് എ മാച്ച്!! ഇതാണ് ക്രിക്കറ്റ്.....ഇഞ്ചോടിഞ്ച്, പടിക്കല്‍ കലമുടച്ച് മുംബൈ, പഞ്ചാബിന് ആശ്വാസം

അന്നു നടന്നത്

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം നടന്നത്. ഒരു ദിവസത്തെ അവധിയെടുത്താണ് സനില്‍ ഇന്നു നാട്ടിലേക്കു പോവാനായി ടിക്കറ്റ് ബുക്ക് ചെയ്തത്. വളരെ അത്യാവശ്യമായതിനാലാണ് ഒരു ദിവസത്തെ മാത്രം ലീവെടുത്തത്. രാത്രി 8.45ന് ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സനില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

വിമാനത്താവളത്തിലേക്ക്

അല്‍ ഐനില്‍ നിന്നു സ്വന്തമായി കാറോടിച്ചാണ് സനില്‍ അന്നു വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. ഗതാഗതക്കുരുക്ക് ഉണ്ടാവുമെന്ന് അറിയുന്നതിനാല്‍ വൈകീട്ട് അഞ്ചു മണിക്കു തന്നെ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. പക്ഷെ ഷാര്‍ജ വ്യവസായമേഖലായ സജയിലെ ഗതാഗതകുരുക്കില്‍ സനില്‍ കുടുങ്ങി.

പോലീസിനെ വിളിച്ചു

രാത്രി ഏഴു മണിക്ക് മുമ്പ് വിമാനത്താവളത്തിലെത്താനായിരുന്നു സനിലിന്റെ പദ്ധതി. പക്ഷെ ഗതാഗതക്കുരുക്ക് ഈ പ്ലാനിങ് തെറ്റിച്ചു. 7.30നു തന്നെ യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ കൗണ്ടര്‍ അടച്ചു. ഉടനെ താന്‍ ഷാര്‍ജ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 999ലേക്കു വിളിക്കുകയായിരുന്നുവെന്നു സനില്‍ പറഞ്ഞു.

15 മിനിറ്റിനകം എത്തി

സനില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട സ്ഥലത്തേക്കു 15 മിനിറ്റിനുളളില്‍ ഷാര്‍ജ പോലീസെത്തി. യാത്രാരേഖകള്‍ പരിശോധിച്ച ശേഷം പോലീസ് വാഹനത്തിനു പിറകെ വരാനും നിര്‍ദ്ദേശിച്ചു.

കൗണ്ടര്‍ അടച്ചു

പോലീസ് സഹായത്തോടെ 8.05ന് വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇമിഗ്രേഷന്‍ കൗണ്ടര്‍ അടച്ചിരുന്നതായി സനില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ച് തുടര്‍ന്ന് താന്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അതേ വിമാനത്തില്‍ തന്നെ നാട്ടിലേക്കു പോവുകയായിരുന്നുവെന്ന് സനില്‍ പറയുന്നു.

English summary
Malayalee who is living in uae praised sharjah police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X