കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഷാര്‍ജ പോലീസ്!!

Google Oneindia Malayalam News

ഷാര്‍ജ: കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാര്‍ജാ പോലീസ് മേധാവി ഷാര്‍ജയിലെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. നഗരത്തിന്റെ പ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയില്‍ നടന്ന കൊള്ള യഥാര്‍ത്ഥത്തില്‍ പോലീസിനെ ഞെട്ടിച്ചു.

പക്ഷെ സംഭവം നടന്ന് 30 മണിക്കൂറിനുളളില്‍ പ്രതികളെ കുടുക്കാനും മോഷണ വസ്തുക്കള്‍ ഒന്നും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞതും പോലീസിന് അഭിമാനമായി. ഏഴ് കിലോ സ്വര്‍ണ്ണവും ഒന്നര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഡയമണ്ടുമാണ് മോഷ്ടാക്കള്‍ മിനിറ്റുകള്‍ക്കകം കടത്തി കൊണ്ടുപോയത്. രാജ്യത്തെ ജ്വല്ലറി,ബാങ്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ പോലീസ് ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ram0060

പ്രവര്‍ത്തി സമയത്തിനു ശേഷം ആര് സ്ഥാപനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാലും പോലീസിന് വിവരം ലഭിക്കും. ഇത്തരത്തില്‍ വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കകം പോലീസും സി ഐ ഡി വിഭാഗവും സ്ഥാപനത്തിന് പരിസരത്തെത്തും. മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ചയിലും അഞ്ച് മിനിറ്റിനകം പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ വെറും മൂന്നര മിനിറ്റ് മാത്രമാണ് കൊള്ള സംഘം സ്വര്‍ണ്ണം ചാക്കിലാക്കാന്‍ എടുത്ത സമയം.

ram0071

ഇതില്‍ നിന്നു തന്നെ വളരെ ആസൂത്രിതമായാണ് സംഘം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാണെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി യില്‍ പ്രതികളുടെ മുഖം പതിഞ്ഞതാണ് പ്രതികളെ പെട്ടന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. വിലപിടിപ്പുള്ള വസ്തുക്കള്‍ രാത്രികാലങ്ങളില്‍ പുറത്ത് നിന്ന് കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഗ്ലാസ് ഡോറുകള്‍ക്ക് പുറമെ പെട്ടന്ന് തകര്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള ഷട്ടറുകളും ഇത്തരം സ്ഥാപനങ്ങളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.

ram0129

സ്ഥാപനങ്ങളില്‍ സുരക്ഷാ കേമറകള്‍ ഉണ്ടായിരിക്കണമെന്ന നിയമം കൂടുതല്‍ സ്ഥാപനത്തിങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചതായും ഷാര്‍ജ പോലീസ് മേധാവി അറിയിച്ചു. ഇന്ത്യക്ക് പുറത്തെ മലബാര്‍ ഗോള്‍ഡിന്റെ ആദ്യത്തെ സ്ഥാപനമാണ് കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്യപ്പെട്ട ശാഖ.

0001

9 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ഏതാണ്ട് 50 ശതമാനത്തിലധികം നിക്ഷേപവും യുഎഇ ലാണെന്നും, യുഎഇ തങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷയുള്ള രാജ്യമായാണ് കാണുന്നതെന്നും പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മലബാര്‍ ഗോള്‍ഡ് പ്രതിനിധി അബ്ദുല്‍സലാം അറിയിച്ചു. സ്ഥാപനങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുവാനുള്ള നടപടികള്‍ മാനേജ്‌മെന്റ് കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

English summary
Sharjah police recovers seven kilograms of stolen gold from Malabar Gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X