കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ താക്കിതുമായി ഷാര്‍ജ പോലീസ്!!!

Google Oneindia Malayalam News

ഷാര്‍ജ: രാജ്യതാത്പര്യങ്ങള്‍ക്ക് വിപരീതമായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ് രംഗത്തെത്തി. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റ് ആധുനിക ടെക്‌നോളജിയുടെ സഹായത്താലും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുന്നതിനു പുറമെ വിദേശിയാണെങ്കില്‍ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. അനുവാദമില്ലാതെ മറ്റൊരാളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതു പോലും സൈബര്‍ നിയമ പ്രകാരം കുറ്റകരമാണ്. വാര്‍ത്തകള്‍ ലഭിച്ചാല്‍ അത് മറ്റൊരാളിലേക്ക് ഷെയര്‍ ചെയ്യുന്നതിനു മുന്‍പു വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കണമെന്നും അധിക്രതര്‍ വ്യക്തമാക്കി.

sharja-police

സൈബര്‍ കുറ്റക്രത്യങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ കണ്ടെത്തുവാനുള്ള അത്യാധുനിക സംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. എമിറേറ്റിലെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ ആരെയും അനുവധിക്കുകയില്ലെന്നും, വ്യാജ വാര്‍ത്തകളും രഹസ്യങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്നും സ്വദേശികളും വിദേശികളും മാറി നില്‍ക്കണമെന്നും ഷാര്‍ജ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പില്‍ പറയുന്നു.

English summary
Sharjah Police have warned against spreading rumours on social media that they might find on the internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X