കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയോരത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഈ വാര്‍ത്ത വായിക്കുക!!!

Google Oneindia Malayalam News

ഷാര്‍ജ: കാലാവധി കഴിഞ്ഞ മാംസ്യം, പഴം, പച്ചക്കറി വസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ സംഘടിപ്പിച്ച് പാകം ചെയ്ത് കച്ചവടം ചെയ്യുന്നത് വ്യാപകമായതായി ഷാര്‍ജ മുനിസിപ്പാലിറ്റി അധിക്രതരെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും വ്യവസായ മേഖലയിലെ ലേബര്‍ അക്കമഡേഷന്‍ പരിസരത്ത് വെള്ളിയാഴ്ച ചന്തയിലൂടെയാണ് ഇത്തരത്തിലുള്ള ഉപയോഗ ശൂന്യമായ പഴങ്ങളും പച്ചക്കറികളും മാംസ്യവും വിറ്റഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത കാലത്തായി ഭക്ഷ്യവിഷബാധയുമായി ആശുപത്രിയെ സമീപിക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ദനയാണ് അധിക്രതരെ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അനധിക്രതമായി സംഘടിപ്പിക്കുന്ന പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫല്‍റ്റുകള്‍ തോറും കയറി കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തുന്നതും ബന്ധപ്പെട്ടവരുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

chicken-shawarma

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചതായി ഷാര്‍ജ മുനിസിപ്പാലിറ്റി പരിശോധന വിഭാഗം മേധാവി മുഹമ്മദ് അല്‍ ഖാബി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ഭക്ഷണങ്ങള്‍ കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങളും കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ശക്തമായ താക്കീത് നല്‍കി. വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില റെസ്‌റ്റോറന്റുകള്‍ കാലാവധി കഴിഞ്ഞതും തീരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് വില്‍ക്കുന്നതായി ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

പരിശോധന വിഭാഗം നടത്തുന്ന ശക്തമായ തെരച്ചിലാണ് ഇത്തരക്കാര്‍ പിടിയിലാവാന്‍ കാരണമായതെന്നും അല്‍ഖാബി പറഞ്ഞു. 2015 ല്‍ ഏതാണ്ട് 120 ടണ്‍ ഉപയോഗ ശൂന്യമായ ഭക്ഷണ സാധനങ്ങളാണ് ഷാര്‍ജ മുനിസിപ്പാലിറ്റി പിടിച്ചെടുത്ത് നശിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ 4 ടണ്‍ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചതായും അദ്ദേഹം പറയുന്നു.

അനധിക്രത വില്‍പനക്കാരില്‍ പലരും രാജ്യത്ത് തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെ കഴിയുന്നവരാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ തടയാന്‍ പൊതുജനങ്ങളും തങ്ങളുമായി സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഇത്തരക്കാരെ കണ്ടത്തിയാല്‍ 993 എന്ന മുനിസിപ്പാലിറ്റി നമ്പരിലോ 99906 5632222 എന്ന നമ്പരിലൂടെ പോലീസിലോ വിവരം അറിയിക്കാവുന്നതാണ്.

English summary
Sharjah: Unlicensed vendors' rotten food poison Sharjah workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X