കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ശശി തരൂര്‍ 'കുട്ടി' തരൂരായപ്പോള്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ കുട്ടികളുടെ മനം കവര്‍ന്ന് ശശി തരൂര്‍ എംപി. തന്റെ വായനയുടെ ലോകത്തെ പറ്റി തരൂര്‍ വാചാലനായപ്പോള്‍ നൂറ് നൂറ് ചോദ്യങ്ങളുമായി കുട്ടികളും തരൂരിനൊപ്പം കൂടുകായിയരുന്നു. തന്റെ കുട്ടിക്കാലത്തെപ്പറ്റിയും വായനാശീലത്തെപ്പറ്റിയും മണിയ്ക്കൂറുകളോളം അദ്ദേഹം സംസാരിച്ചു. തരൂരിലെ വായനക്കാരനെയും എഴുത്തുകാരനെയും അടുത്തറിഞ്ഞ കുട്ടികള്‍ക്കും ഏറെ സന്തോഷം

വീഡിയോ ഗെയിമുകളുടേയും ടെലിവിഷന്റെയും മുന്നില്‍ ചെലവഴിയ്ക്കുന്ന കുട്ടികളോടാണ് ഇതൊന്നുമില്ലാതിരുന്ന തന്റെ കുട്ടിക്കാലത്തെപ്പറ്റി തരൂര്‍ പറഞ്ഞത്. അന്നൊക്കെ പാടത്തും പറമ്പിലും കളിച്ച് നടക്കുന്നതും വായനയും ഒക്കെയായിയിരുന്നു വിനോത്തിനുള്ള ഉപാധികള്‍. ആസ്തമ രോഗിയായിരുന്നതിനാല്‍ കൂട്ടുകാരുമൊത്ത് കളിച്ചു നടക്കാന്‍ തരൂരിന് കഴിഞ്ഞിരുന്നില്ല. കൂട്ട് പുസ്തകങ്ങള്‍ക്കൊപ്പമായി. തുടര്‍ന്നാണ് തന്നില്‍ വായനാശീലം വളര്‍ന്നതെന്ന് തരൂര്‍.

Shashi Tharoor

പത്താമത്തെ വയസിലാണ് തന്റെ ആദ്യത്തെ കഥ പ്രസിദ്ധീകരിയ്ക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. താനൊരു എഴുത്തകാരനാണെന്ന് തനിയ്ക്ക് തന്നെ തോന്നിയതിന് ശേഷമാണ് സുഹൃത്തുക്കളില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ച് തുടങ്ങിയതെന്നും തരൂര്‍. എഴുത്തുകാരനാവണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ തീര്‍ച്ചായും എഴുതി തന്നെ വളരണമെന്ന് കുട്ടികളോട് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ രാഷ്ട്രീയക്കാരനാകുമെന്ന് കരുതിയോ, എഴുത്തിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നില്ലേ അങ്ങനെ ഒരു നൂറു ചോദ്യങ്ങളാണ് കുട്ടികള്‍ തരൂരിനോട് ചോദിച്ചത്.

English summary
By recalling his childhood’s relationship with the book, politician and author Dr Shashi Tharoor inspired hundreds of students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X