കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണം ശ്രവിച്ച ആറു പേര്‍ ഇസ്ലാം മതം സ്വീകരിച്ചു.

Google Oneindia Malayalam News

ദുബൈ: വേള്‍ഡ് ട്രേഡ് സെന്ററില്‍ റംസാന്‍ ഫോറത്തിന്റെ നേത്രത്ത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലെ അവസാന ദിവസമായ ഇന്നലെയാണ് പ്രമുഖ ഇന്ത്യന്‍ ഇസ്ലാമിക് പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണം അരങ്ങേറിയത്. 'ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്' എന്ന വിഷയത്തിലാണ് ഡോ.സാക്കിര്‍ നായിക്ക് പ്രഭാഷണം നടത്തിയത്.

സദസ്സിന് ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ക്ക് വിശദീകരണം തേടാനും സംഘാടകര്‍ അവസരം ഒരുക്കിയിരുന്നു. ആയിരക്കണക്കിനാളുകളാണ് യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണം ശ്രവിക്കാന്‍ ഒഴുകിയെത്തിയത്. ഇതില്‍ 4 സ്ത്രീകളും 2 പുരുഷന്‍മാരും ഇസ്ലാം മതം സ്വീകരിക്കുന്നതായി സദസ്സില്‍ വ്യക്തമാക്കി. തുടര്‍ന്ന് കലിമ ചൊല്ലി ഇവര്‍ ഇസ്ലാം മതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

zakir-naik

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍, നോമ്പ് അനുഷ്ടിക്കല്‍,ഹജ്ജ് ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തികളിലൂടെ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ മാത്രമെ ജീവിത വിജയം കൈവരിക്കാനാവുള്ളൂവെന്നും കളവ്, ചതി, മദ്യപാനം പന്നിമാംസം കഴിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കുന്നതോടെ മാത്രമെ വിശ്വാസി അല്ലാഹുവിലേക്ക് അടുക്കുകയുള്ളൂവെന്നും ഡോ.സാക്കിര്‍ നായിക്ക് പറഞ്ഞു.

ദൈവത്തെ ആരാധിക്കാന്‍ മാത്രമാണ് മനുഷ്യന്‍ ഭൂമിയില്‍ സ്രഷ്ടിക്കപ്പെട്ടത് ഏക ദൈവാരാധനയും ദൈവത്തെ സേവിക്കലും മാത്രമായിരിക്കണം മനുഷ്യന്റെ പ്രധാന ഉദ്ദേശ്യമെന്നും നായിക്ക് വ്യക്തമാക്കി. 14ാം മത് റംസാന്‍ ഫോറത്തിന്റെ സമാപനച്ചടങ്ങും വേദിയില്‍ നടന്നു. സംഘാടക സമിതി അധ്യക്ഷന്‍ മുഹമ്മദ് അല്‍ ഹാഷിമി, ഫോറം ജനറല്‍ കണ്‍വീനര്‍ ഹമദ് മുഹമ്മദ് ബിന്‍ മെജ്‌റന്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

English summary
Six accept Islam at Zakir Naik lecture at Ramadan Forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X