കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണ്‍ മതി

Google Oneindia Malayalam News

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ട്രാവല്‍ സ്‌കീം ആരംഭിച്ചു. ഇത് പ്രകാരം യാത്രക്ക് പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയേഗിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിക്കരിക്കാം.'എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റ്' എന്ന പേരിലുള്ള പുതിയ സ്മാര്‍ട്ട് സംരംഭം യാത്രയുടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ദുബായ് എയര്‍പോര്‍ട്ട് മൂന്നിലാണ് ഈ പുതിയ നടപടി ക്രമം ആരംഭിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് യാത്ര സംവിധാനമാണ് എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റ് കഴിഞ്ഞ ദിവസം ദുബായ് ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി, ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീമും ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്നാണ് പദ്ധതി ഉല്‍ഘാടനം ചെയ്തത്.

emigration

ദുബായ് വിമാനത്താവളത്തിലെ എല്ലാ യാത്ര സംവിധാനങ്ങളും നൂതന സ്മാര്‍ട്ട് സംവിധാനങ്ങളിലുടെ നടപിലാക്കുക എന്ന ലക്ഷ്യത്തെടെയാണ് പുതിയ പദ്ധതിക്ക് ദുബായ് എമിഗ്രേഷന്‍ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍, എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു നടപ്പിലാക്കുന്ന സ്മാര്‍ട്ട് പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

emigarte

ഈ നടപടി പ്രകാരം 9 മുതല്‍ 12 സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിക്കരിക്കാം കഴിയും. സ്മാര്‍ട്ട് വാലറ്റ് നടപടി യാത്രക്കാരുടെ സമയം ലാഭിക്കുകയും അവരുടെ രേഖകളും പാസ്‌പോര്‍ട്ടും സംരക്ഷിക്കുകയും ചെയ്യും. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലുള്ള സ്മാര്‍ട്ട് ഗേറ്റുകളില്‍ സ്മാര്‍ട്ട്‌ഫോണിലുള്ള ആപ്പ് ഉപയേഗിച്ചാണ് ഈ യാത്ര സാധ്യമാകുന്നത്. ഇതിനോടപ്പം വിരലടയാളവും സ്‌കാന്‍ ചെയ്യണം. പൊതുജനങ്ങള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡുചെയ്യാം. 'അപ്ലിക്കേഷന്‍ സുരക്ഷിതമാണ്. നിരവധി സുരക്ഷാ പരിശോധനകള്‍ ഉണ്ട്. ആപ്ലിക്കേഷനെ ഹാക്കിംങും ദുരുപയോഗം ചെയ്യാനും കഴിയാത്ത രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Smart phone is enough for any emigration procedures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X