കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഇന്ത്യക്കാരുടെ കഷ്ടത മാറ്റാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

  • By Siniya
Google Oneindia Malayalam News

ദുബായ്:പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാന്‍ എസ് ഒ എസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഒരുക്കി. ദുബായിലും മറ്റും കഷ്ടത അനുഭവിച്ച് കഴിയുന്ന സാധാരണക്കാരെ സഹായിക്കാന്‍ എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇത്തരം സംവിധാനം ഒരുക്കിയിരിക്കുന്നത്.ഇന്ത്യന്‍ കണ്‍സുലേറ്റ് ജനറല്‍ അനുരാഗ് ഭൂഷണ്‍ മഹാത്മാ ഗാന്ധിജിയുടെ ജന്മ ദിനത്തില്‍ ദുബായ് സി ജി ഐയില്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇന്ത്യന്‍ റിസോസ് സെന്ററുമായി ബന്ധിപ്പിക്കാനുള്ള എസ് ഒ എസ് ബട്ടണ്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ സംവിധാനമാണ്.പ്രധാന മന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് അനുബന്ധിച്ചാണ് ഈ മൊബൈല്‍ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്.പാസ് പോര്‍ട്ട്,വിസ, കോണ്‍സുലര്‍ റിക്രൂട്ട്‌മെ്ന്റ്, ബിനിനസ്സ് ആവശ്യങ്ങള്‍ക്കും ജോലി ആവശ്യങ്ങളുമായി സംബന്ധിച്ച വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

mobile

മരണം, നിയമ പരമായ പ്രശ്‌നങ്ങള്‍, അടിയന്തര ഘട്ടങ്ങളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശം തുടങ്ങിയവയ്ക്കും സഹായം തേടാം.ഇന്ത്യന്‍ ജനത ഏതെങ്കിലും തരത്തിലുള്ള കഷ്ടതകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ സൗജന്യ നമ്പറിലൂടെ പ്രശ്‌നങ്ങള്‍ അറിയിക്കാം.കഷ്ടത അനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്് 24*7 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വര്‍ക്കേസ് റിസോസ് സെന്ററിലേക്ക് നേരിട്ടു വിളിക്കാവുന്നതാണ്. സന്ദേശ ബട്ടണ്‍ വഴി പരാതി റജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.

ഗൂഗിള്‍ പ്ലേ, പ്ലേ സ്‌റ്റോര്‍ എന്നിവയില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. കോണ്‍സല്‍ ജനറലിന്റെ സന്ദേശം, ഫോണ്‍, വൈബ്‌സൈറ്റ്, ഇമെയില്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിലുണ്ട്.ഇവന്റ് റജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, വീസ, ഒസിഐ, ലേബര്‍ വെല്‍ഫെയര്‍, മരണ വിവരങ്ങള്‍, കള്‍ച്ചര്‍, ലിങ്ക്‌സ് ഓഫ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ന്യൂസ് അപ്‌ഡേറ്റ് തുടങ്ങിയ വിഭാഗങ്ങളാണുള്ളത്.

ആപ്ലിക്കേഷന്റെ ഉപയോഗങ്ങളെയം സാധ്യതകളെ കുറിച്ച്് അറിയിക്കാന്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ ബോധവല്‍ക്കരണം നടത്തുമെന്ന് അനുരാഗ് ഭൂഷണ്‍ പറഞ്ഞു.

English summary
SOS Mobile App Launched for Indian Workers in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X