കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ദുബായ്‌ റൂട്ടില്‍ സ്‌പൈസ്‌ജെറ്റ് സര്‍വ്വീസ് നവംബര്‍ 15 മുതല്‍

  • By Neethu
Google Oneindia Malayalam News

ദുബായ്‌: പ്രമുഖ വിമാനകമ്പനിയായ സ്‌പൈസ്‌ജെറ്റ് കോഴിക്കോട് ദുബായ്‌
റൂട്ടില്‍ പുതിയ സര്‍വ്വീസ് ആരംഭിക്കും. നവംബര്‍ 15 മുതല്‍ ബോയിങ് 737800 എന്ന വിമാനമാണ് സര്‍വ്വീസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിങ് സൗകര്യം തുടങ്ങിയിട്ടുണ്ട്.

ഞായര്‍ മുതല്‍ വെള്ളി വരെ ദുബായ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് 4.55ന് പുറപ്പെട്ട് രാവിലെ 10.20ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടു നിന്നും പുലര്‍ച്ച 10.05ന് പുറപ്പെട്ട് 3.55ന് ദുബായില്‍ ഇറങ്ങും.

09-spicejet

ലഗേജുകളുടെ കാര്യത്തില്‍ മറ്റു സര്‍വ്വീസുകളില്‍ നിന്നും വ്യത്യാസമുണ്ട്. 30 കിലോ സൗജന്യ ബാഗേജും 7 കിലോ കാബിന്‍ ബാഗേജും 3 കിലോ ഡ്യൂട്ടി ഫ്രീ ബാഗേജും സൗജന്യമാണ്. കൂടുതല്‍ ബാഗേജുകള്‍ക്ക് 12 മണിക്കൂര്‍ മുന്‍പ് ബുക്ക് ചെയ്താല്‍ മതി.

ബജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. നിലവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത് കാരണം മലബാറിലുള്ള പ്രവാസികള്‍ യാത്രാ പ്രശ്‌നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാക്കുകായണ് സ്‌പൈസ്‌ജെറ്റ് സര്‍വ്വീസ്.

English summary
spice jet begins new services kozhikode-dubai root on November 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X