കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്.എസ്.എല്‍.സി പരീക്ഷ ഗള്‍ഫിലും മികച്ച വിജയം

Google Oneindia Malayalam News

അബുദാബി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ ഗള്‍ഫിലെ മിക്ക സ്‌കൂളുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. അബുദാബി മോഡല്‍ സ്‌കൂളിന് തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഈ വിദ്യാലയത്തില്‍ നിന്ന് പരീക്ഷ എഴുതിയ 103 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും വിജയം കൊയ്തു.

ഇതില്‍ 7 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. ഗായത്രി ജയന്തി, ഫിദ മുസ്തഫ, അനന്തു തുളസീധരന്‍, സംറീന്‍ ഫാത്തിമ, ബിസ്‌ന, ജിബിന്‍ മാത്യു, ദേവി മനോഹരന്‍ എന്നീ വിദ്യാര്‍ഥികളാണ് എ പ്ലസ് കരസ്ഥമാക്കിയത്. മുഴുവന്‍ എ പ്ലസ് നേടിയ ഗള്‍ഫിലെ പതിനഞ്ച് വിദ്യാര്‍ഥികളില്‍ ഏഴു കുട്ടികള്‍ അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികളാണെന്ന് സ്‌കൂള്‍ അധിക്രതര്‍ അവകാശപ്പെട്ടു. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി ഖാദര്‍ അനുമോദിച്ചു.

sslc

ആകെ 466 കുട്ടികളാണ് ഇത്തവണ ഗള്‍ഫില്‍ നിന്നും പരീക്ഷ എഴുതിയത്, ഇതുല്‍ 463 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ഗള്‍ഫ് നാടുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടന്ന ഒന്‍പത് സ്‌കൂളുകളും യു.എ.ഇ ല്‍ നിന്നുള്ളതാണ്. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, ഷാര്‍ജ നിംസ്, ഉമ്മല്‍ഖുവൈന്‍ ദ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങി എല്ലാ സ്‌കൂളുകളിലും മികച്ച വിജയം തന്നെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കി. ഒന്‍പത് പാക്കിസ്ഥാന്‍ വിദ്യാര്‍ഥികളും, ഏഴ് ബാഗ്ലാദേശ് വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയവരില്‍പ്പെടും.

English summary
SSLC examination: Best results in gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X