കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: അനധികൃത ടാക്‌സികള്‍ക്കെതിരെ നടപടി; പിഴ 50,000 ദിര്‍ഹം

  • By Jisha
Google Oneindia Malayalam News

ദുബായ്: അനധികൃത ഗതാഗത സേവനങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ദുബായ്. ഇ- ഹെയ്ല്‍ ഉള്‍പ്പെടെയുള്ള ടാക്‌സി സേവനദാതാക്കള്‍ ലൈന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ 50,000 രൂപവരെ പിഴ ഈടാക്കുമെന്നാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ചൊവ്വാഴ്ച പ്രഖ്യാപനം പുറത്തിറക്കിയത്.

മൊബൈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യൂബര്‍, കരീം ഇ-ഹെയില്‍ എന്നിവയ്ക്ക് ഗതാഗത സ്ഥാപനങ്ങള്‍ നടത്താനുള്ള അനുമതി കഴിഞ്ഞ മാസം വരെ നല്‍കിയിരുന്നില്ല. എന്നാല്‍ ഗതാഗത രംഗത്ത് ഇവക്ക് അംഗീകാരം നല്‍കാനുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇ- ഹെയ്ല്‍ ഉള്‍പ്പെടെയുള്ള രണ്ട് സ്ഥാപനങ്ങള്‍ക്ക് ആര്‍ടിഎ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്.

taxi

യൂബറിനും, കരീമിനും പുറമേ മറ്റേതെങ്കിലും കമ്പനി ഈ രംഗത്തേക്ക് കടന്നുവരികയാണെങ്കില്‍ ഇരു കമ്പനികള്‍ക്കും പെര്‍മിറ്റ് അനുവദിക്കാമെന്ന് ആര്‍ടിഎയുമായി ഇരുകമ്പനികളും സമവായത്തിലെത്തിയിരുന്നു. അല്ലാത്ത പ്രവര്‍ത്തിക്കുന്ന മുറയ്ക്ക് അവരില്‍ നിന്ന് 50,000 ദിര്‍ഹം പിഴയിനത്തില്‍ ഈടാക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കിയിരുന്നു. ഈ പിഴ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏതൊരു സേവനദാതാക്കളില്‍ നിന്നും ഇതേ തുക പിഴയിനത്തില്‍ ഈടാക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി. ഇത്തരം സേവനങ്ങള്‍ നടത്തുന്ന വ്യക്തികളില്‍ നിന്ന് 5,000 ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെ ഈടാക്കും.

പെര്‍മിറ്റുകള്‍ നേടാതെ പ്രവര്‍ത്തിക്കുന്ന ടാക്‌സികളുടെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയും അനധികൃത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുകയും ചെയ്യുന്നത് കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മീറ്ററില്ലാതെ ടാക്‌സിയില്‍ സഞ്ചരിക്കുന്ന പ്രവണതയക്കും തിരിച്ചടി കൊടുത്തുകൊണ്ടുള്ളതാണ് പുതിയ നിര്‍ദ്ദേശം. മീറ്ററില്ലാതെ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്നവരില്‍ നിന്ന് 2,500 ദിര്‍ഹമാണ് പിഴയായി ഈടാക്കുക. ഇതിന് പുറമേ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്ന കമ്പനിയില്‍ നിന്ന് 5000 ദിര്‍ഹം പിഴ ഈടാക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

English summary
Dh50,000 fine for running illegal transport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X