കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലെ മലയാളികളായ സ്ത്രീ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന മലയാളി സ്ത്രീകള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി കേരള വനിത കമ്മീഷന്‍ ആലോചിയ്ക്കുന്നു. ഗാര്‍ഹിക തൊഴിലാളികളായ സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിയ്ക്കുക. ദക്ഷിണേന്ത്യയിലെ സ്ത്രീ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നത്.

യുഎഇ, ഉള്‍പ്പടെ പല ഗള്‍ഫ് രാജ്യങ്ങളിലായി ഒട്ടേറെ മലയാളി സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഗാര്‍ഹിക ജോലി പോലെയുള്ളവയില്‍ തുച്ഛമായ വേതനത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന ഇവര്‍ തിരികെ നാട്ടിലെത്തിയാല്‍ കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടാകാറില്ല. നാട്ടിലെത്തിയാല്‍ നരകജീവിതകം നയിക്കേണ്ടി വരും പലര്‍ക്കും. ഈ അവസ്ഥ അവസാനിപ്പിയ്ക്കാന്‍ വേണ്ടിയാണ് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുന്നത്.

Kitchen

ഇതിന് പുറമെ വനിത ബിസിനസ് സംരംഭകരേയും പ്രോത്സാഹിപ്പിയ്ക്കാന്‍ വനിത കമ്മീഷന്‍ ശ്രമിയ്ക്കുന്നുണ്ട്. കുടുംബത്തിനൊപ്പം ജീവിയ്ക്കുന്ന പ്രവസി വനിതകൡ പലും വീട്ടില്‍ ഒതുങ്ങി കഴിയുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ മൊബൈല്‍ ഉപയോഗം , സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം, മദ്യപാനം എന്നിവ പ്രവസാ മലയാളികളുടെ കുടുംബ ബന്ധത്തിലും വിള്ളല്‍ വീഴ്ത്തുന്നതായി പഠനം കണ്ടെത്തി. നോര്‍ക്കയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് വനിത കമ്മീഷന്‍ പഠനം നടത്തിയത്.

English summary
Study on Kerala women in UAE...pension plan for domestic workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X