കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛാ ദിന്‍ വരാന്‍ കുറച്ചു കൂടി കാത്തിരിക്കണം സുരേഷ് ഗോപി.

Google Oneindia Malayalam News

മനാമ: പുതിയ ഭരണമാറ്റം രാജ്യത്ത് മാറ്റത്തിന്റെ തുടക്കം കുറിച്ചതായും രാജ്യത്തുടനീളം പുത്തനുണര്‍വ്വു നല്‍കുന്ന പ്രവര്‍ത്തികള്‍ കണ്ടുതുടങ്ങിയതായും ചലചിത്ര താരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബഹറിന്‍ കേരളീയ സമാജത്തില്‍ സംസ്‌ക്യതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നവരാത്രി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നല്ല നാളുകളാണ് വരാന്‍ പോകുന്നത് എന്നാല്‍ അതിന്റെ ശരിയായ ഫലപ്രാപ്തി ജനങ്ങള്‍ക്ക് ലഭിക്കാന്‍ കുറച്ചു നാളുകള്‍ കൂടി കാത്തിരിക്കണമെന്നും അദ്ധേഹം വ്യക്തമാക്കി. നല്ല നാളുകള്‍ക്കായി നാം ഓരോരുത്തരും പരിശ്രമിക്കണം അല്ലാതെ ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാല്‍ അത്തരം നല്ല ദിനങ്ങള്‍ ലഭിക്കില്ലെന്നും വിജയ ദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ വരെ രാജ്യത്ത് വരാനിരിക്കുന്ന ആ നല്ല നാളുകള്‍ക്കു വേണ്ട സംഭാവനകള്‍ നല്‍കേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

suresh-gopi


ഭാരതത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയവരാണ് വിദേശ മലയാളികള്‍ അത്തരം മലയാളികളോടപ്പം നവരാത്രി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. തിരുവനന്തപുരത്ത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച നിര്‍മ്മലം പദ്ധതി വന്‍ വിജയകരമായി മാറിയിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ചടങ്ങില്‍ അക്ഷയ ദേശീയ പുരസ്‌കാരം നേടിയ വി.കെ രാജശേഖരന്‍ പിള്ളയെ സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്‌ക്യതി ഭാരവാഹികളായ പ്രകാശ് സതീഷ്, ഉണ്ണിത്താന്‍, സുനില്‍ കുമാര്‍, വിനോദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Suresh Gopi will have to wait a while to come up with a roundup Din .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X