കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ജയിലിലടച്ച ഇന്ത്യക്കാരന്റെ വിവരങ്ങള്‍ തേടി സുഷമ സ്വരാജ്, തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ഒരുവര്‍ഷത്തിന് തടവും 300 ചാട്ടയടിയും വിധിച്ച് സൗദി ജയലിലടച്ച ഇന്ത്യക്കാരന്റെ വിവരങ്ങള്‍ ആരാഞ്ഞ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. റിയാദിലെ ഇന്ത്യന്‍ എംബസിയോടാണ് മോഷണക്കേസില്‍ പിടിയ്ക്കപ്പെട്ട 32കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് മന്‍സൂര്‍ ഹൂസൈനെക്കുറിച്ചുള്ള വിവരങ്ങള്‍ സുഷമാ സ്വരാജ് ആവശ്യപ്പെട്ടത്.

മോഷണക്കുറ്റം ചുമത്തി സൗദി ജയിലിലടച്ച സ്വദേശി മുഹമ്മദ് മന്‍സൂര്‍ ഹൂസൈനെ മോചിപ്പിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇയാളുടെ കുടുംബം ട്വിറ്ററില്‍ സുഷമാ സ്വരാജിനെ സമീപിയ്ക്കുകയായിരുന്നു. എംബിഎ ബിരുദധാരിയായ മുഹമ്മദ് മന്‍സൂര്‍ ഹൈദരാബാദിലെ മലക്കപ്പേട്ട് സ്വദേശിയാണ്. മന്‍സൂറിന് വേണ്ടി പ്രത്യേകം അഭിഭാഷകന് നിയോഗിക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് വിദേശകാര്യമന്ത്രിയെ സമീപിയ്ക്കുന്നതെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു.

sushma-swaraj

ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാക്കാര്യവും ഇന്ത്യന്‍ എംബസി നോക്കുന്നുണ്ടെന്നും സുഷമാ സ്വരാജ് ട്വീറ്റിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിയിലെ വാദി അല്‍ ദവാസിര്‍ ജയലിലാണ് ഹുസൈനെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഹുസൈന്‍ 2013 മുതല്‍ സൗദിയിലെ അബ്ദുള്‍ ഹാദി അബ്ദുള്ള അല്‍ ഖഹ്ത്താനി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ഓഡിറ്ററായി ജോലി ചെയ്തുവരികയാണ്.

കഴിഞ്ഞ ആഗസ്ത് 25ന് ഒരു ലക്ഷത്തിലധികം രൂപ നിക്ഷേപിക്കാനായി ബാങ്കിലെത്തിയപ്പോള്‍ മോഷണക്കുറ്റമാരോപിയ്ക്കുകയായിരുന്നു. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അന്യായമായി അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.

English summary
External Affairs Minister Sushma Swaraj today asked Indian Embassy in Riyadh to keep her informed about the case of a 32-year-old man from Hyderabad being sentenced to one year's imprisonment and 300 lashes by a Saudi court after being convicted in a robbery case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X