കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് നാടുകള്‍ വേനല്‍ച്ചൂടില്‍ കത്തുന്നു!!!

Google Oneindia Malayalam News

ഒമാന്‍: മിക്ക ഗള്‍ഫ് നാടുകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത വേനല്‍ച്ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒമാനിലെ ഇബ്രിക്കടുത്ത് മാസിമില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 54 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

വടക്ക് കിഴക്കന്‍ കാറ്റ് മരുഭൂമിയിലെ ഉള്‍പ്രദേശത്ത് സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണ ചൂട് കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. പുണ്യമാസമായ റമസാന്‍ കനത്ത ചൂടിലാണ് കടന്നു പോകുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഉച്ചവിശ്രമ നിയമം കര്‍ശനമായി നിരീക്ഷിക്കുന്നതാണ് നിര്‍മ്മാണ മേഖലയിലടക്കം പുറം ജോലിയില്‍ ഏര്‍പ്പെടുന്ന സാധാരണ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായിട്ടുള്ളത്.

Oman

നിയമ ലംഘകര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുള്ള മന്ത്രാലയത്തിന്റെ ഉത്തരവുള്ളതു കൊണ്ടു തന്നെ മിക്ക കമ്പനികളും തൊഴിലാളികളെ പുറം ജോലി ചെയ്യിക്കാറില്ല. ചൂട് കനത്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയവും നിരവധി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ശരീരത്തിലെ ജലാംശം കുറയുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഓര്‍മ്മപ്പെടുത്തുന്നു. വൈകുന്നേരങ്ങളിലെ ചൂട് കാറ്റ് പാര്‍ക്കുകളിലും പൊതു സ്ഥലങ്ങളിലും നടക്കാനിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി സ്ഥിതി തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

English summary
Temperature shoots up to 54 degree celsius in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X