കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവ് മാലിദ്വീപില്‍ കാലുകുത്താത്തത് ഭീകരരെ ഭയന്ന്!! ഇന്റലിജന്‍സ് മുന്നറിയിപ്പും പ്രതിഷേധവും

Google Oneindia Malayalam News

റിയാദ്: സൗദി രാജാവിന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഏഷ്യാപര്യടനത്തിനിടെ മാലിദ്വീപ് സന്ദര്‍ശിക്കാത്തത് ഭീകരവാദ ഭീഷണിയെ തുടര്‍ന്നെന്ന് ഉന്നത വൃത്തങ്ങള്‍. എന്നാല്‍ മാലിദ്വീപില്‍ പന്നിപ്പനി പടരുന്നതിനെ തുടര്‍ന്ന് സൗദി രാജാവ് ബിന്‍ അബ്ദുളസീസ് അല്‍ സൗദിന്റെ സന്ദര്‍ശനം നീട്ടിവച്ചുവെന്നായിരുന്നു മാലിദ്വീപ് അധികൃതര്‍ നല്‍കിയ വിശദീകരണം.

ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് സല്‍മാന്‍ രാജാവ് 25 രാജകുമാരന്മാരും പത്ത് മന്ത്രിമാരും ഉള്‍പ്പെടെ 1,500 പേരുള്‍പ്പെട്ട സംഘവുമായാണ് പുറപ്പെട്ടത്. സന്ദര്‍ശനത്തിനിടെ ഇന്തൊനേഷ്യന്‍ ദ്വീപിലെത്തിയ സല്‍മാന്‍ രാജാവ് ജപ്പാനും ചൈനയുമടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര നീട്ടുകയായിരുന്നു. പ്രതിരോധം, തീവ്രവാദ വിരുദ്ധ പോരാട്ടം, എണ്ണ നിക്ഷേപം, എന്നീ രംഗത്തെ സുപ്രധാന ഉടമ്പടികളാണ് ഏഷ്യാ ഒരു മാസം നീണ്ടുനിന്ന ഏഷ്യാ സന്ദര്‍ശനത്തോടെ സൗദി ലക്ഷ്യം വയ്ക്കുന്നത്.

 പ്രതിപക്ഷ പ്രതിഷേധത്തില്‍ മുട്ടുമടക്കി

പ്രതിപക്ഷ പ്രതിഷേധത്തില്‍ മുട്ടുമടക്കി

മാലിദ്വീപിലെ ദ്വീപസമൂഹം സൗദിയ്ക്ക് വില്‍ക്കാനുള്ള മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതിനെ തുടര്‍ന്നാണ് സൗദി രാജാവിന്റെ മാലിദ്വീപ് സന്ദര്‍ശനം മാറ്റിവച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി എല്ലാം കൈവശപ്പെടുത്തും!!

സൗദി എല്ലാം കൈവശപ്പെടുത്തും!!

മാലിദ്വീപിലെ ഫാഫു അറ്റോള്‍ ദ്വീപ് സൗദി രാജകുടുംബത്തിന് ലീസിന് നല്‍കുകയോ വില്‍ക്കുകയോ ചെയ്യാനുള്ള മാലിദ്വീപ് പ്രസിഡന്റിന്റെ നീക്കത്തെ എതിര്‍ക്കുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മാല്‍ദ്വീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അറ്റോളിന്റെ പൂര്‍ണ നിയന്ത്രണം സൗദിയുടെ കയ്യിലാവുമോ എന്നും ഭയക്കുന്നു.

മാലിദ്വീപ് സൗദിയുടെ കോളനി!!

മാലിദ്വീപ് സൗദിയുടെ കോളനി!!

ഇരു രാജ്യങ്ങളും തമ്മിലുള്ള കാരാറില്‍ ഒപ്പുവയ്ക്കുന്നതോടെ രാജ്യത്തെ 26 അറ്റോളുകളുടെ നിയന്ത്രണം സൗദിയുടെ കയ്യിലാവുമോ എന്ന് ഭയക്കുന്നതായും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. ഇത് സൗദി സര്‍ക്കാരിന്റെ കോളനി വല്‍ക്കരണത്തിന് ഇടയാക്കുമെന്നും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു.

ഭീകരവാദ ഭീഷണി

ഭീകരവാദ ഭീഷണി

പന്നിപ്പനി വ്യാപിക്കുന്നതും പ്രതിപക്ഷ പ്രതിഷേധവും കാരണങ്ങളാണെങ്കിലും സൗദി രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഭീകരവാദ ഭീഷണിയുണ്ടെന്നതും സന്ദര്‍ശനം നീട്ടിവയ്ക്കുന്നതിന് കാരണമായെന്ന് മാലിദ്വീപ് സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്റലിജന്‍സ് അന്വേഷണം

ഇന്റലിജന്‍സ് അന്വേഷണം

ഭീകരവാദക്കുറ്റം ചുമത്തി മാലിദ്വീപില്‍ നിന്നും അറസ്റ്റ് ചെയ്ത യാസിര്‍ യഹ്യ മാലി യുവതിയെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തോളമായി മാലിദ്വീപില്‍ കഴിഞ്ഞുവരികയാണെന്നും ഇയാള്‍ അന്താരാഷ്ട്ര ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും സൗദി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. സല്‍മാന്‍ രാജാവിന്റെ മാലിദ്വീപ് സന്ദര്‍ശനത്തിന് മുന്നോടിയായി സൗദി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഇയാളെ പിന്നീട് സൗദിയിലേയ്ക്ക് നാടുകടത്തിയിരുന്നു.

ഐസിസിന്റെ ലക്ഷ്യത്തില്‍ സൗദി

ഐസിസിന്റെ ലക്ഷ്യത്തില്‍ സൗദി

യഹ്യ സൗദി രാജാവിന്റെ സന്ദര്‍ശനത്തിനിടെ ഭീകരവാദ സെല്ലുകളുമായി ചേര്‍ന്ന് ഭീഷണിയുയര്‍ത്തുമെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം നീട്ടിവച്ചത്. സിറിയയിലും ഇറാഖിലും സൗദി സഖ്യത്തിന്റെ ഐസിസ് വിരുദ്ധ പോരാട്ടങ്ങളെ തുടര്‍ന്ന് ഐസിസ് സൗദിയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ നടത്തുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ഐസിസ് സാന്നിധ്യമുള്ള മാലിദ്വീപ് സന്ദര്‍ശിക്കാനുള്ള നീക്കത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സുരക്ഷയില്‍ ആശങ്ക

സുരക്ഷയില്‍ ആശങ്ക

ഐസിസില്‍ ചേരുന്നതിന് വേണ്ടി ഇതിനകം തന്നെ 200 യുവാക്കളാണ് മാലിദ്വീപില്‍ നിന്ന് സിറിയയിലേക്ക് പോയത്. സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മാലിദ്വീപിലെത്തിയ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ സുരക്ഷ സംബന്ധിച്ച് ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ ഭീകരസാന്നിധ്യമായിരുന്നു ഇതിന് പിന്നില്‍.

English summary
The Maldives government announced that the official visit of Saudi Arabia's King Salman bin Abdulaziz Al Saud to Male from March 18 had been postponed because of the spread of swine flu in the archipelago nation, however, highly placed sources say the reality is the Saudi King faced terror threats following which the visit was called off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X