കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 മിനിട്ടിനുള്ളില്‍ മുട്ട്‌ മാറ്റല്‍ ശസ്‌ത്രക്രിയ ദുബായില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്‌: മുട്ടു വേദന കൊണ്ട്‌ ബുദ്ധിമുട്ടനുഭവിയ്‌ക്കുന്ന ഒട്ടേറെപ്പേരുണ്ട്‌. പ്രത്യേകിച്ച്‌ പ്രവാസികള്‍. പലരും മുട്ട്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ നിര്‍ദ്ദേശിയ്‌ക്കപ്പെട്ടവരാണ്‌. എന്നാല്‍ അന്യനാടുകളിലെ ജോലിത്തിരക്ക്‌ ശസ്‌ത്രക്രിയ കഴിഞ്ഞാലുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ കൊണ്ട്‌ മുട്ട്‌ മാറ്റിവയ്‌ക്കേണ്ടെന്ന്‌ തീരുമാനിച്ചവരാകാം. രണ്ട്‌ മിനിട്ട്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ നൂഡില്‍സ്‌ ഉണ്ടാക്കാം.ഇതിനെക്കാളും ലളിതമായി ഇനി മുട്ടുമാറ്റല്‍ ശസ്‌ത്രക്രിയ നടത്താം. യുഎഇയിലെ ആര്‍എകെ ആശുപത്രിയില്‍. പത്ത്‌ മിനിട്ട്‌ കൊണ്ട്‌ മുട്ട്‌ മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയ അവതരിപ്പിയാക്കാനൊരുങ്ങുകയാണ്‌ ആര്‍എകെ ആശുപത്രി.

പത്ത്‌ മിനിട്ടിനുള്ളില്‍ പൂര്‍ണമായ മുട്ട്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ, രണ്ട്‌ മണിയ്‌ക്കൂറിനുള്ളില്‍ രോഗിയ്‌ക്ക്‌ നടക്കാം, ആറ്‌ മണിയ്‌ക്കൂറിനുള്ളില്‍ സ്‌റ്റെപ്പുകള്‍ കയരാം, ആര്‍എകെ മുന്നോട്ട്‌ വയ്‌ക്കുന്ന വാഗ്‌ദാനങ്ങള്‍ ഇവയാണ്‌. ഇന്ത്യയിലെ ഷാല്‍ബി ആശുപത്രയുമായി സഹകരിച്ചു കൊണ്ടാണ്‌ ആര്‍എകെ ഇത്തരമൊരു ശസ്‌ത്രക്രിയ രീതിയ്‌ക്ക്‌ തയ്യാറാകുന്നത്‌.

surgical-instruments

വേദനയും രക്തനഷ്ടവും സമയലാഭവും ഉള്ള സീറോ ടെക്‌നിക്‌ ശസ്‌ത്രക്രിയാണ്‌ തങ്ങള്‍ നടത്തുന്നതെന്ന്‌ ഷാല്‍ബ ഹോസ്‌പിറ്റല്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ വിക്രം സിംഗ്‌ പറഞ്ഞു. ആറ്‌ ആഴ്‌ചകള്‍ക്കുള്ളില്‍ ശസ്‌ത്രക്രിയ നടത്തി തുടങ്ങും. മുന്‍പ്‌ രണ്ട്‌ മണിയ്‌ക്കൂറിലധികമാണ്‌ മുട്ടുമാറ്റല്‍ ശസത്രക്രിയയ്‌ക്ക്‌ വേണ്ടി വന്നിരുന്ന സമയം. എന്നാല്‍ ഇനി വെറും പത്ത്‌ മിനിട്ടിനുള്ളില്‍ ശസ്‌ത്രക്രിയ കഴിയും. രണ്ട്‌ മണിയ്‌ക്കൂറിനുള്ളില്‍ രോഗിയ്‌ക്ക്‌ നടന്ന്‌ തുടങ്ങാം. ശസ്‌ത്രക്രിയ പുതി വിപ്‌ളവം സൃഷ്ടിയ്‌ക്കുമെന്ന്‌ ആര്‍എകെ ഹോസ്‌പിറ്റല്‍ എക്‌സിക്യട്ടീവ്‌ ഡയറക്ടര്‍ ഡോ റാസ സെയ്‌ദി പറഞ്ഞു.

അന്‍പതിനായിരത്തിലേറെ മുട്ട്‌ മാറ്റ ശസ്‌ത്രക്രിയകള്‍ നടത്തിയ വ്യക്തിയാണ്‌ ഡോ വിക്രം സിംഗ്‌. ഒരുദിവസം കുറഞ്ഞത്‌ ഏഴ്‌ ശസ്‌ത്രക്രിയകള്‍, ഒരു മാസം 600 ശസ്‌ത്രക്രിയകള്‍ എന്നിങ്ങനെയാണ്‌ അദ്ദേഹം നടത്തുന്നത്‌. ശസ്‌ത്രക്രിയയുടെ ചെലവിനെപ്പറ്റി ആശുപത്രി അധികൃതര്‍ പരാമര്‍ശിച്ചിട്ടില്ല.

English summary
The 10-minute knee replacement surgery in the UAE .RAK Hospital to introduce instant knee replacements in six weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X