കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിംങ് ജോലി ചെയ്യുന്നവര്‍ക്ക് ആശ്വസിക്കാം; അവധി ആഴ്ചയില്‍ രണ്ടു ദിവസമാക്കി ഉത്തരവ് പുറത്തിറങ്ങി

Google Oneindia Malayalam News

കുവൈത്ത്: രാജ്യത്തെ നഴ്‌സസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യമായിരുന്നു തങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിക്കണമെന്നത്. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട ഉത്തരവിലാണ് അവധി രണ്ടു ദിവസമാക്കാനുള്ള സുപ്രധാന തീരുമാനം കൈകൊണ്ടതായുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.അലി അല്‍ ഉബൈദിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധിയാണ്. അസോസിയേഷന്റെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളം രാജ്യത്തെ ചില ആശുപത്രികളില്‍ പരീക്ഷണ വിധേയമായി പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.

nurses

ഇത്തരത്തില്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 3 ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 6 ദിവസമാണ് നഴ്‌സുമാര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നത്. പുതിയ തീരുമാനം മെയ് ആദ്യ വാരം നിലവില്‍ വരുമെന്നാണ് സൂചന. മലയാളികളടക്കമുള്ള നിരവധി നഴ്‌സുമാര്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസം പകരും.

English summary
The duty of nurses in kuwait to cut and leave for two days in a week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X