കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേഗവിരല്‍ വിസ്മയവുമായി വിലാസ് നായിക് ഗ്ലോബല്‍ വില്ലേജില്‍.

Google Oneindia Malayalam News

ദുബായ്: യുഎഇ ദേശീയ ദിനത്തിന്റെ നിലയ്ക്കാത്ത ആഘോഷം ഒരുക്കിയിരിക്കുകയാണ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയന്‍. വേഗവരയുടെ മാന്ത്രികന്‍ വിലാസ് നായിക്കിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെ ഇന്ത്യാ പവലിയനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതിവേഗ ചിത്രകലയുടെ കുലപതിയായ വിലാസ് നായ്ക്കിന്റെ ക്യാന്‍വാസിലെ മാന്ത്രികവരയുടെ തത്സമയ പ്രദര്‍ശനമടക്കം ഒരുക്കി യുഎഇയുടെ നാല്‍പ്പത്തിനാലാം ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാപവലിയന്‍ ഒരുങ്ങി. യുഎഇ ദേശീയ ദിനവാരഘോഷത്തിന്റെ അവസാന ദിനങ്ങളില്‍ ഇന്ത്യാപവലിയന്‍ പ്രത്യേക പ്രദര്‍ശനങ്ങളും കലാ അവതരണങ്ങളും മത്സരങ്ങളും കൊണ്ട് വിസ്മയം തീര്‍ക്കും. ഏഷ്യയിലെ മുന്‍നിര സ്പീഡ് പെയിന്ററും ഇന്ത്യയിലെ മാസ്റ്ററുമായ വിലാസ് നായ്ക്കിന്റെ വിസ്മയ പ്രകടനം ഇന്ത്യാ പവലിയനിലെ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ മാറ്റ് കൂട്ടും.

wgtsrkandvilas

അഞ്ചടി നാലിഞ്ച് വലിപ്പമുള്ള പോര്‍ട്രേറ്റ് അഞ്ചുമിനിറ്റു കൊണ്ട് തത്സമയം വരച്ച് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന വിലാസിന്റെ മാന്ത്രികവര നേരില്‍ കാണുന്നതിനുള്ള അവസരമായിരിക്കും സന്ദര്‍ശകര്‍ക്ക് ലഭിക്കുക. ഹ്യൂസ് ആന്‍ഡ് ട്യൂണ്‍സ് എന്ന് വിലാസ് വിളിക്കുന്ന സംഗീതത്തിനൊപ്പം വ്യക്തികളുടെ പോട്രേറ്റ് വരയ്ക്കുന്ന സ്‌റ്റേജ് ഷോ മുഖ്യാകര്‍ഷണമാകും. ബെസ്റ്റ് ഇന്നവേറ്റീവ് ആക്ട് ഇന്‍ ഇന്ത്യ അവാര്‍ഡ് നേടിയ വിലസ് അന്തര്‍ദേശീയ വേദികളായ ഏഷ്യാസ് ഗോട്ട് ടാലന്റ്, ഇന്ത്യാസ് ഗോട്ട് ടാലന്റ്, ഗോട്ട് ടാലന്റ് വേള്‍ഡ് സ്‌റ്റേജ് ലൈവ് എന്നിവിടങ്ങളിലും വരവിസ്മയം തീര്‍ത്തിട്ടുണ്ട്.

മംഗലാപുരത്തിനടുത്ത് ഉജ്ജൈര്‍ എന്ന ചെറുപട്ടണത്തില്‍ ജനിച്ച വിലാസ് തന്റെ മൂന്നാം വയസ്സിലാണ് വര തുടങ്ങിയത്. ഹോബിയ്ക്കപ്പുറത്തേയ്ക്ക് ആ പ്രായത്തില്‍ തന്നെ വിലാസിന്റെ വരയുടെ ലോകം വികസിച്ചു കഴിഞ്ഞിരുന്നു. അഞ്ചാം വയസ്സില്‍ വരയിലെ ആദ്യ അവാര്‍ഡ് നേടി. സര്‍വ്വകലാശാല റാങ്ക് ജേതാവായിരുന്നെങ്കിലും അക്കാദമിക്കായ വഴികളിലൂടെയല്ല വിലാസിലെ ചിത്രകാരനുണര്‍ന്നത്. ബഹുമുഖ പ്രതിഭയായ വിലാസ് സ്‌കൂള്‍ കോളേജ് ദിനങ്ങളില്‍ ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്നു.

salmankhan

2010ല്‍ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ എച്ച്ആര്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം സ്വന്തം ചിത്രപ്രതിഭ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള യാത്ര തുടങ്ങി. ലോകത്തിലെ മുന്‍നിര വേദികളിലെ തത്സമയ ഷോകളിലെ ചിത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിച്ച് ഒരുദശലക്ഷം ഡോളറിലധികം തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യ സ്‌നേഹിയായ വിലാസ് ചെലവഴിച്ചിട്ടുണ്ട്. പ്രകൃതി, സംഗീതം എന്നിവയില്‍ നിന്ന് പ്രചോദിതമായി വേഗതയോടെയും കൃത്യതയോടെയും വിലാസ് ബ്രഷ് ചലിപ്പിക്കുമ്പോള്‍ വ്യത്യസ്തമായി ചിത്രങ്ങള്‍ പിറക്കുന്നു.

ലോകാരാധ്യരായവരുടെയും പ്രശസ്തരുടേയും ചിത്രങ്ങള്‍ വരയ്ക്കുന്നത് വിലാസിന് ഏറെ ഇഷ്ടമാണ്. ഡോ. എപിജെ അബ്ദുള്‍കലാം, സച്ചിന്‍, ഷാറൂഖ് ഖാന്‍ എന്നിവരുടേയും പ്രശസ്ത കഥാപാത്രങ്ങളായ ദി ജോക്കര്‍, ഗബ്ബാര്‍ സിങ് തുടങ്ങിയവയും വിലാസ് വരയ്ക്കുന്നത് കാഴ്ചക്കാര്‍ക്ക് അത്യാഹഌദകരമായ അനുഭവമാണ്. 2015 ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെയാണ് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ക്യാന്‍വാസില്‍ വിലാസിന്റെ മാജിക് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാപവലിയനില്‍ ഒരുക്കിയിരിക്കുന്നത്.

English summary
The Global Village, Naik Vilas wondering fast finger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X