കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് വരുത്തും; വിവേചനം എതിര്‍ക്കും: സൗദി രാജാവ്

Google Oneindia Malayalam News

റിയാദ്: രാജ്യത്ത് പ്രദേശത്തിന്റെയോ പൗരത്വത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും എല്ലാ പൗരന്മാരും അവകാശങ്ങളില്‍ തുല്യരാണെന്നും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേധാവികളെ സ്വീകരിക്കുന്ന വേളയിലാണു രാജാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇസ്ലാമിക നിയമ വ്യവസ്ഥിതിയാണു രാജ്യത്തിന്റെ അടിസ്ഥാനമെന്നും അതു മനുഷ്യാവകാശ സംരക്ഷണത്തിലൂന്നിയതാണെന്നും ഇസ്ല്മാമിക നിയമ വ്യവസ്ഥിതിക്കനുസൃതമായി മനുഷ്യാവകാശം സംരക്ഷിക്കുമെന്നത് ഭരണത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണെന്നും രാജാവ് പറഞ്ഞു.

salman-bin-abdull-aziz

രാജ്യത്തിന്റെ നിയമ വ്യവസ്ഥിതി സ്വന്തന്ത്രമാണെന്നും തങ്ങള്‍ ഏതെങ്കിലും രീതിയില്‍ നിന്ദിക്കപ്പെടുകയാണെങ്കില്‍ ഏതൊരു പൗരനും വിദേശിക്കും രാജ്യത്തെ കോടതികള്‍ വഴി നീതി ലഭ്യമാകുമെന്നും രാജാവ് പ്രസ്താവിച്ചു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതിനാണു മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചതെന്നും എല്ലാ ഭരണ വിഭാഗങ്ങളും കമ്മീഷനുമായി സഹകരിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു.

മതമോ സംസ്‌ക്കാരമോ നോക്കാതെ എല്ലാവര്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനായി യു.എന്‍ മനുഷ്യവാകാശ കൗണ്‍സിലുമായി സൗദി നേരത്തെ തന്നെ സഹകരിക്കുന്നുണ്ടെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു

English summary
Riyadh: The government guarantees freedom of expression and opposes discrimination said King Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X