കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് ലോകത്ത് താരമായി ശെയ്ഖ് അബ്ദുല്ല അല്‍ഥാനി; മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ രണ്ട് ലക്ഷം അനുയായികള്‍

  • By Desk
Google Oneindia Malayalam News

റിയാദ്: കഴിഞ്ഞയാഴ്ച വരെ അറബ് ലോകത്ത് അധികമൊന്നും കേട്ടിട്ടില്ലാത്ത പേരായിരുന്നു ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടേത്. എന്നാല്‍ ഇന്ന് അറബ് ലോകത്തെ പുതിയ താരമാണ് ഖത്തര്‍ രാജകുടുംബാംഗമായ അദ്ദേഹം. രാജ്യങ്ങള്‍ തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ള മധ്യസ്ഥന്‍.

കഴിഞ്ഞ ബുധനാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയാണ് അറബ് ലോകത്ത് ഇത്രയേറെ പ്രിയങ്കരനാക്കി ശൈഖ് അബ്ദുല്ലയെ മാറ്റിയത്.

SHEIKH

ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി സൗദിയിലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് പലരും നടത്തിയ ചര്‍ച്ചകള്‍ വഴിമുട്ടിയ സന്ദര്‍ഭത്തിലാണ് മധ്യസ്ഥന്റെ റോളില്‍ ശെയ്ഖ് അബ്ദുല്ല അവതരിക്കുന്നത്. ഇദ്ദേഹം സൗദി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏക റോഡ് മാര്‍ഗമായ സല്‍വ അതിര്‍ത്തി വഴി ഇലക്ട്രോണിക് പെര്‍മിറ്റ് ഇല്ലാത്ത ഖത്തരി തീര്‍ഥാടകര്‍ക്കുള്‍പ്പെടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. ഈ തീരുമാനം സല്‍മാന്‍ രാജാവ് അംഗീകരിച്ചതോടെ ഖത്തറിലും സൗദിയിലും മാത്രമല്ല, അറബ് ലോകത്താകെ താരമായി മാറുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത് രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ. 40,000 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെടുകയുമുണ്ടായി.

ഖത്തര്‍ ഭരിക്കുന്ന അല്‍ഥാനി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ശെയ്ഖ് അബ്ദുല്ല. അദ്ദേഹത്തിന്റെ പിതാമഹന്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനി ഖത്തറിന്റെ മൂന്നാമത്തെയും പിതാവ് ശെയ്ഖ് അലി നാലാമത്തെയും ഭരണാധികാരിയായിരുന്നു. സഹോദരന്‍ ശെയ്ഖ് അഹ്മദായിരുന്നു പിന്നീട് ഭരണം നടത്തിയത്. 1913 മുതല്‍ 1972 വരെ ഇവരായിരുന്നു ഇവരുടെ ഭരണം. 1972ല്‍ നിലവിലെ അമീര്‍ ശെയ്ഖ് തമീം അല്‍ഥാനിയുടെ പിതാമഹന്‍ ശെയ്ഖ് ഖലീഫ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനും നിലവിലെ അമീറിന്റെ പിതാവുമായ ശെയ്ഖ് ഹമദ് അല്‍ഥാനി ഭരണമേറ്റെടുത്തു.

English summary
Until Wednesday, few people outside Qatar were aware who Shaikh Abdullah Bin Ali Al Thani was. However, when on Wednesday, Saudi Press Agency (SPA) reported that Crown Prince Mohammad Bin Salman Al Saud received Shaikh Abdullah, the report generated wide attention and observers wanted to know who he was
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X