കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശോധിക്കൂ തോല്‍പിക്കൂ സ്തനാര്‍ബുദത്തിനെതിരെയുള്ള ബോധവത്കരണത്തിന് തുടക്കമായി

Google Oneindia Malayalam News

ദുബായ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ യുഎഇയില്‍ നടത്തുന്ന തിങ്ക് പിങ്ക് ക്യാംപെയിനിന് ദുബായില്‍ തുടക്കമായി. യുഎഇ ലെ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയും ക്യാംപെയിനില്‍ പങ്കെടുക്കും.

സ്തനാര്‍ബുതത്തെ കുറിച്ച് ജനങ്ങളില്‍ മികച്ച ബോധവത്കരണം നടത്തുകയും സൗജന്യ സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള വൗച്ചറുകളും ബുക് ലെറ്റുകളും വിതരണം ചെയ്തും പരിപാടി കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍

thinkpink

'ചെക്ക് ഇറ്റ് ബീറ്റ് ഇറ്റ്' എന്നാണ് ഇപ്രാവശ്യത്തെ മുദ്രാവാക്യം. ക്യാപയിന്‍ ഒരു മാസം നീണ്ടു നില്‍ക്കും. ഇക്കാലയളവില്‍ വിവിധ റേഡിയോ പരിപാടികളും, സെമിനാറുകളും, സൗജന്യ പരിശോധനയും, റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തെ ബോധവല്‍കരണ പരിപാടിയിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗത്തിന്റെ തീവ്രത മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചതായും പിങ്ക് പ്രതിജ്ഞയെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചതായും ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു. യാതൊരു ലാഭേച്ഛയും കൂടാതെ നടത്തുന്ന പരിപാടിയില്‍ ഇപ്രാവശ്യം ആസ്റ്റര്‍ ഹെല്‍ത്ത്‌കെയറാണ് ആലുക്കാസുമായി സഹകരിക്കുന്നത്.

img-20151002-150957

നമ്മള്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ മാത്രമെ നമുക്ക് മറ്റുളളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങാന്‍ സാധിക്കുകയുള്ളുവെന്നും കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിന് പ്രധാനമാണെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

ജോയ് ആലുക്കാസ് ഗ്രൂപ്പ് കാണിക്കുന്ന ആത്മാര്‍ഥതയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇത്തവണ പരിപാടിയുമായി സഹകരിക്കാന്‍ കാരണമായതെന്നും ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും ക്യാപയിനില്‍ പങ്കാളികളായിരിക്കുമെന്നും അലീഷ അറിയിച്ചു.

English summary
Think Pink' begins its fifth year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X