കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: അവിഹിത ഗര്‍ഭം അലസിപ്പിച്ചു മറവു ചെയ്തു, മുസ്ലിം യുവാവിനെയും യുവതികളെയും ജയിലിലടച്ചു

  • By Sandra
Google Oneindia Malayalam News

ഷാര്‍ജ: നാല് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം ചെയ്ത് പൂന്തോട്ടത്തില്‍ മറവ് ചെയ്ത കേസില്‍ മൂന്ന് പേര്‍ക്ക് ഷാര്‍ജ കോടതിയുടെ ശിക്ഷ. രണ്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോടതി ഒരു വര്‍ഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ദുബായ്: മിനിസ്‌കേര്‍ട്ടിലെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മധ്യവയസ്‌കനെ ജയിലിലടച്ചുദുബായ്: മിനിസ്‌കേര്‍ട്ടിലെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മധ്യവയസ്‌കനെ ജയിലിലടച്ചു

പാക് യുവാവുമായുള്ള അവിഹിത ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭം ധരിച്ച ഇന്തോനേഷ്യന്‍ യുവതിയാണ് നാല് മാസം പ്രായമായിരിക്കെ ഗര്‍ഭഛിദ്രം നടത്തിയത്. ഇരുവര്‍ക്കും സ്വന്തം രാജ്യത്ത് കുടുംബമുണ്ടെന്നും പോലീസിനോട് സമ്മതിച്ചു. ഗര്‍ഭഛിദ്രത്തിന് സഹായിച്ച യുവതിയാണ് കേസില്‍ മൂന്നാമത്തെ പ്രതി. കുറ്റാരോപിതരായ മൂന്നുപേരും കുറ്റം നിരസിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

baby

കുറ്റം സമ്മതിച്ച യുവതി പൂന്തോട്ടത്തിനുള്ളില്‍ ഭ്രൂണം മറവുചെയ്ത സ്ഥലം തിരിച്ചറിഞ്ഞിരുന്നു. വിവാഹിതയായ തനിക്ക് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്നും കോടതിയില്‍ യുവതി വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് ഇരുവരുടേതുമാണെന്ന് തെളിഞ്ഞിരുന്നു.

English summary
Two women and and a Pak man imprisoned for burying foetus in garden pit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X