കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ഗോള്‍ഡിനെ അപകീര്‍ത്തിപ്പെടുത്തല്‍; തൃശൂര്‍ സ്വദേശി ദുബായില്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ദുബായ്: പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് കേക്ക് മുറിച്ച് ആഘോഷിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ തൃശൂര്‍ സ്വദേശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷ് പൊനക്കല്‍ അറുമോജനാ(35)നാണ് അറസ്റ്റിലായത്.

ഇയാളാണ് മലബാര്‍ ഗോള്‍ഡിന്റെ ആഘോഷമെന്ന രീതിയില്‍ മറ്റൊരു ജ്വല്ലറിയുടെ ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡ് ആഘോഷിച്ചെന്നുകാട്ടി ബിനീഷ് ഫേസ്ബുക്കില്‍ പടം പോസ്റ്റ് ചെയ്തതോടെ ജ്വല്ലറിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യത്തെ പലഭാഗത്തുനിന്നും ഉണ്ടായത്.

arrest

പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തിന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലബാര്‍ ഗോള്‍ഡ് ആശംസ അറിയിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. വിവാദമായതിനെ തുടര്‍ന്ന് അത് പിന്‍വലിച്ചിരുന്നു. മാത്രമല്ല, പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച ക്വിസ് മത്സരവും ഒഴിവാക്കിയിരുന്നു.

ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള സ്ഥാപനങ്ങള്‍ പല രാജ്യങ്ങളുടെയും ആഘോഷങ്ങള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച് ജ്വല്ലറി അധികൃതര്‍ നല്‍കിയ വിശദീകരണം. ചെറിയ സ്ഥാപനത്തില്‍ നിന്ന് വളരെ പെട്ടെന്നുതന്നെ രാജ്യാന്തര തലത്തിലേക്കുയര്‍ന്ന കമ്പനിയെ നശിപ്പിക്കാന്‍ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് വ്യാജ പ്രചാരണത്തിനു പിന്നിലെന്നും കമ്പനി ആരോപിക്കുന്നു.

English summary
Thrissur man arrested for Tarnish Malabar Gold and Diamonds in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X