കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ പിന്നാലെ യു.എ.ഇയും; പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില ഇരട്ടിയാവും

സൗദിയുടെ പിന്നാലെ യു.എ.ഇയും, പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില ഇരട്ടിയാവും

  • By Desk
Google Oneindia Malayalam News

അബുദാബി: യു.എ.ഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ വില ഇരട്ടിയാവും. ഇവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങളുടെ മേല്‍ പുതിയ എക്‌സൈസ് തീരുവ ചുമത്തുന്നതോടെയാണിത്. നാട്ടുകാരുടെ ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യംവച്ചാണ് തീരുമാനമെന്ന് ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനുസ് ഹാജി അല്‍ഖൂരി പറഞ്ഞു.
ഇതുപ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയുടെ വില 100 ശതമാനവും ശീതള പാനീയങ്ങള്‍ളുടേത് 50 ശതമാനവും വര്‍ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ നികുതി നിയമമനുസരിച്ച് യു.എ.ഇയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് എക്‌സൈസ് നികുതി ഈടാക്കുക. രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നവയ്ക്ക് ഇത് ബാധകമല്ല. അതേസമയം പുറത്തുനിന്ന് കൊണ്ടുവരുന്നവയ്ക്ക് നികുതി ചുമത്തും. ഫ്രീസോണുകളിലും പോര്‍ട്ടുകളിലുമുള്‍പ്പെടെ രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും നികുതി നിയമം ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

soft-drink-1-05-1465110362-23-1503462441.jpg -Properties

കഴിഞ്ഞ ജൂണ്‍ മുതല്‍ സൗദി ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുത്തി ചുമത്തിയിരുന്നു.
ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാവുന്ന വിലവര്‍ധനവ് അവയുടെ ഉപയോഗം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
English summary
Prices of soft drinks, energy drinks and tobacco will shoot up when excise will come into force from October 1 in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X