കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൊയോട്ട സണ്ണി അന്തരിച്ചു

പ്രമുഖ വ്യവസായിയും ഇറാഖ് അധിനിവേശകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച വ്യവയായിയുമായ ടൊയോട്ട സണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന മാത്തുണ്ണി മാത്യൂസ്(81)അന്തരിച്ചു

  • By Anoopa
Google Oneindia Malayalam News

കുവൈത്ത്‌സിറ്റി: പ്രമുഖ വ്യവസായിയും ഇറാഖ് അധിനിവേശകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച വ്യവയായിയുമായ ടൊയോട്ട സണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന മാത്തുണ്ണി മാത്യൂസ്(81) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കുവൈത്ത് ഖാദിസിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം സ്വദേശത്തമായ പത്തനം തിട്ടയില്‍ വെച്ചു നടക്കും.

1990ലെ ിരാഖ് ആക്രമണകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രാജ കൃഷ്ണമേനോന്‍ എയര്‍ലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത്. 2003 ലെ ഗള്‍ഫ് യുദ്ധത്തിന്റെ സമയത്തും ഇന്ത്യക്കാര്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് സണ്ണി മുന്‍നിരയില്‍ത്തന്നെ ഉണ്ടായിരുന്നു.

toyata

പത്തനംതിട്ട ജില്ലയിലെ കൊയ്പ്പുറം സ്വദേശിയാണ് സണ്ണി. 1956 ല്‍ കുവൈത്തിലെത്തിയ അദ്ദേഹം പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന് അടിത്തറയിട്ടു. പിന്നീട് സഫീന റെന്റ് എ കാര്‍,സഫീന ജനറല്‍ ട്രേഡിങ്ങ് ആന്റ് കോട്രാക്റ്റിങ്ങ് കമ്പനി, മുതലായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. കുവൈത്തിലെ ജാബിരിയ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

English summary
Famous businessman ‘Toyota’ Sunny Mathew passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X