കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജന്‍മാരെ നിങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടാനാവില്ല!!!

Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലാവധിയില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഏതാണ്ട് 718 ഓളം പേരെ വ്യാജ പാസ്‌പോര്‍ട്ട് വഴി രാജ്യത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആള്‍മാറാട്ടം നടത്തിയ 417 കേസും മാറ്റി തിരിത്തലുകള്‍ നടത്തിയ 20 കേസുകളും ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് തന്നെ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും നൂതന സംവിധാനം ഒരുക്കിയാണ് എമിഗ്രേഷന്‍ വിഭാഗം വ്യാജന്മാരെ കുടുക്കുന്നത്. ദി മെയ്ന്‍ ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററില്‍ എത്തുന്ന പാസ്‌പോര്‍ട്ടുകള്‍ വ്യാജനാണോ അല്ലയോ എന്ന് പെട്ടന്ന് തരിച്ചറിയാനാവും. ഏതാണ്ട് ഒന്നരലക്ഷത്തിലധികം യാത്രക്കാരാണ് ദിവസേന ദുബായ് വിമാനത്താവളം വഴി പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുന്നത്.

ep-1702198301

ദുബായ് എക്‌സ്‌പോയുടെ ഭാഗമായി രാജ്യത്ത് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ എത്തുന്നവരുടെ യാത്ര രേഖകളുടെ പരിശോധന എളുപ്പത്തിലും കുറ്റമറ്റ രീതിയിലും പൂര്‍ത്തീകരിക്കാന്‍ ആധുനിക സംവിധാനത്തിലുള്ള മെഷീനിന്റെ സഹായം കൂടുതല്‍ സഹായകരമാകുന്നതായി എക്‌സാമിനേഷന്‍ സെന്റര്‍ തലവന്‍ അഖ്യില്‍ അഹമദ് അല്‍നജ്ജാര്‍ അഭിപ്രായപ്പെട്ടു.

dsc-65451

1700 ലധികം ജീവനക്കാരെയാണ് ഈ മേഖലയില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്. 5 മിനിറ്റിനുള്ളില്‍ തങ്ങളുടെ പക്കല്‍ എത്തുന്ന രേഖകളിലെ വ്യാജനെ കണ്ടെത്താനുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുമുണ്ട്. വ്യാജനുമായി കൗണ്ടറുകളിലെത്തുന്നവരുടെ ശരീര ഭാഷയിലൂടെ തന്നെ സംശയത്തിനു ഇടം ലഭിക്കാറുണ്ട്. അത്തരത്തില്‍ സംശയമുള്ളവരെ വിദഗ്ധമായ പരിശോധനയ്ക്കായി മേല്‍ വിഭാഗത്തിനു കൈമാറും. ക്യത്യമായ പരിശീലനം ലഭിച്ച ജീവനക്കാരുടെ ക്യത്യമായ ഇടപെടലുകളാണ് ഇത്തരം വ്യാജന്‍മാരെ കുടുക്കാന്‍ വകുപ്പിനു ഏറെ സഹായകരമാകുന്നതെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മറി പറഞ്ഞു

English summary
About 1,700 trained first-line officers are deployed to detect forged passports at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X