കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഭരണകൂടത്തെ പരിഹസിക്കുന്ന യു.എ.ഇ അംബാസഡറുടെ ഇ-മെയിലുകള്‍ ചോര്‍ന്നു; സൗദിയും യു.എ.ഇയും അകലുമോ?

സൗദി ഭരണകൂടത്തെ പരിഹസിക്കുന്ന യു.എ.ഇ ഇ-മെയിലുകള്‍ ചോര്‍ന്നു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി ഭരണകൂടത്തെയും നിലപാടുകളെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന യു.എ.ഇ അംബാസഡറുടെ ഇ-മെയിലുകള്‍ ചോര്‍ന്നു. യു.എ.ഇയുടെ അമേരിക്കന്‍ അംബാസഡര്‍ യുസുഫ് ഉതൈബ അയച്ച ഇ-മെയിലുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സൗദി ഭരണകൂടത്തിനെതിരേ മോശമായ പദപ്രയോഗങ്ങള്‍ അടങ്ങിയതാണ് ഇ-മെയിലുകള്‍.

സൗദിയിലെ വയസ്സന്‍ ഭരണാധികാരികളുടെ നിലപാടുകളില്‍ മനം മടുത്ത് ഇപ്പോഴത്തെ ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ അധികാരത്തിലേക്ക് കൊണ്ടുവരാന്‍ യു.എ.ഇ ശ്രമിച്ചിരുന്നതായും ചോര്‍ന്ന ഇ-മെയിലുകളിലൊന്നില്‍ പറയുന്നു.

 email-1-12-14630349


അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ചരടുവലിച്ചത്. വഹാബി ആശയങ്ങളുടെ പേരില്‍ സൗദിയുമായി 200ലേറെ വര്‍ഷമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് യു.എ.ഇ. മറ്റേത് രാജ്യത്തെക്കാളും കൈപ്പേറിയ അനുഭവങ്ങളാണ് സൗദിയില്‍ നിന്ന് യു.എ.ഇക്ക് ഉണ്ടായിട്ടുള്ളത്. സൗദിയിലെ നിലവിലെ സാഹചര്യം തങ്ങള്‍ക്കനുകൂലമാണെന്നും ഉതൈബ അഭിപ്രായപ്പെടുന്നുണ്ട്.

ഈജിപ്തുകാരിയായ ഭാര്യ അബീര്‍ ഷുക്‌രിക്കയച്ച ഇ-മെയില്‍ സന്ദേശങ്ങളിലൊന്നില്‍ വാലന്റൈന്‍ ദിനത്തില്‍ ചുവന്ന പൂക്കള്‍ നിരോധിക്കാന്‍ സൗദി പോലിസ് എടുത്ത നടപടിയെ ഉതൈബ പരിഹസിക്കുന്നുണ്ട്. യാഥാസ്ഥിതികരായ ഭരണാധികാരികളുടെ കീഴില്‍ സൗദിയില്‍ ഒന്നും നടക്കുന്നില്ലെന്നും അവരെക്കൊണ്ട് യു.എ.ഇക്ക് മടുത്തു എന്നുമാണ് വിവിധ സന്ദര്‍ഭങ്ങളിലയച്ച സന്ദേശങ്ങളില്‍ ഉതൈബ പറയുന്നത്. ഗ്ലോബല്‍ ലീക്‌സ് എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഇ-മെയിലുകള്‍ പുറത്തുവിട്ടത്.

English summary
Yousef Otaiba ridicules Gulf ally in email exchange, betraying years of frustration at Riyadh old guard that coalesced into efforts to change it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X