കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യമാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ സർക്കാർ!!

യു.എ.ഇ. വൊളന്റിയേഴ്‌സ്' എന്ന സന്നദ്ധസേവനത്തിനുള്ള സംഘടനയുമായി യുഎഇ സസർക്കാർ

  • By Ankitha
Google Oneindia Malayalam News

ദുബായ്:പുണ്യമാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന സന്ദേശവുമായി യുഎഇയിൽ വേദിയൊരുങ്ങുന്നു. സന്നദ്ധ സേവനത്തിനായി വേദിയൊരുക്കിയ ഭരണാധികാരികൾ തന്നെ ആദ്യത്തെ സന്നദ്ധപ്രവർത്തകാരായി രജിസ്റ്റർ ചെയ്തു മാതൃകയായിരിക്കുകയാണ്.

'യു.എ.ഇ. വൊളന്റിയേഴ്‌സ്' എന്ന സന്നദ്ധസേവനത്തിനുള്ള സംഘടന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.ശേഷം പരിസ്ഥിതി സംരക്ഷണത്തിന്റെ വിഭാഗത്തിൽ ആദ്യ പ്രവർത്തകനായി.കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിഭാഗത്തില്‍ ആദ്യ സന്നദ്ധപ്രവര്‍ത്തകനായി അബുദാബി കിരീടാവകാശിയും സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പൊതു സ്വകാര്യ സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും സംയുക്തമായി സഹകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുക.

ഹോാ

വ്യക്തികള്‍ക്കും അവരവരുടെ താത്പര്യങ്ങള്‍ക്കും, വൈദഗ്ധ്യത്തിനുമനുസരിച്ചു വിവിധ മേഖലകളില്‍ സന്നദ്ധസേവനം നടത്താന്‍ യു.എ.ഇ. വൊളന്റിയേഴ്‌സ് അവസരമൊരുക്കും.വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യ, കല, കായികം, അടിയന്തിരസഹായം, പരിസ്ഥിതി, സാംസ്‌കാരികം തുടങ്ങി 14 മേഖലകളിലാണ് സന്നദ്ധസേവനം ലഭിക്കുക.സന്നദ്ധസേവനത്തിനായി സുസ്ഥിരവും സംയോജിതവുമായ ഒരു സംവിധാനം സൃഷ്ടിക്കാൻ യുഎഇ വോളന്റിയേഴ്സിന് കഴിയും.

English summary
At the federal level, Ministry of Community Development oversees the UAE's social welfare system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X