കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തിന്റെ പുതിയ പാതകള്‍ ഒരുക്കി യു.എ.ഇ പൊതുമരാമത്ത് വകുപ്പ്

Google Oneindia Malayalam News

ദുബായ്: രാജ്യത്തിന്റെ വികസനത്തിന് പ്രധാന പങ്കു വഹിക്കുന്ന റോഡു വികസനത്തിലും, മറ്റു പൊതുമരാമത്ത് ജോലികളിലും കൂടുതല്‍ പുതിയ പദ്ധതികള്‍ക്ക് യു.എ.ഇ ഫെഡറല്‍ പൊതുമരാമത്ത് വിഭാഗം തുടക്കമിട്ടു. റോഡ് വീതി കൂട്ടുകയും രാജ്യത്തെ എല്ലാ എമിറേറ്റുകളെയും ബന്ധപ്പെടുത്തി പുതിയ റോഡ് നിര്‍മ്മിക്കലുമാണ് പദ്ധതിയുടെ ആദ്യ ഘട്ടം.

മിഷന്‍ 2021 ന്റെ ഭാഗമായുള്ള പുതിയ വികസന പദ്ധതികളില്‍ വടക്കന്‍ എമിറേറ്റുകളാണ് പ്രധാനമായും സ്ഥാനം പിടിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് റോഡില്‍ ഉമ്മുല്‍ ഖുവൈന്റാസല്‍ ഖൈമ പാതയും, ഉമ്മുല്‍ ഖുവൈനിലെ പുതിയ ഇന്റര്‍ചേഞ്ചും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും.

dsc-0907copy

ദൈദ് മസാഫി, മസാഫിഫുജൈറ റോഡും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ( പഴയ എമിറേറ്റ്‌സ് റോഡ്) നാഷണല്‍ പെയിന്റ്‌സ് ഭാഗത്ത് നടക്കുന്ന വികസന പദ്ധതികള്‍ ഏതാണ്ട് പൂര്‍ത്തിയായതായും വര്‍ഷാവസാനത്തോടെ റോഡിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധിക്രതര്‍ ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ പ്രധാന പാതകളിലും പ്രയാസരഹിതവും സുരക്ഷിതവുമായ കാല്‍നട ക്രോസിങ്ങുകള്‍ നിര്‍മ്മിക്കുമെന്നും റോഡിലെ അപകട സാധ്യതയും അറിയിപ്പുകളും പുതുതായി സ്ഥാപിക്കുന്ന ഇലക്ട്രോണിക്ക് സ്‌ക്രീനിലൂടെ യാത്രക്കാരെ അറിയിക്കുമെന്നും വകുപ്പ് മേധാവികള്‍ അറിയിച്ചു.

അത്യാധുനിക സംവിധാനത്തിലൂടെ രാജ്യത്ത് നിര്‍മ്മിക്കേണ്ട പ്രധാന പാതകളെ കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാനുള്ള പ്രതേക പാതകളും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പാലങ്ങളും, ടണലുകളും, നടപ്പാതകളും സജ്ജമാക്കുന്നതോടെ എല്ലാ പ്രധാന ടൗണിലേക്കും എത്തിപ്പെടാനുള്ള ദൂരവും,സമയവും പകുതിയായി കുറയുമെന്നും വകുപ്പ് അവകാശപ്പെട്ടു. സുരക്ഷയുടെ കാര്യത്തിലും പ്രതേക സജ്ജീകരണങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഡാറുകള്‍ക്ക് പുറമെ മുഴുവന്‍ സമയ റോഡ് നിരീക്ഷണ സംവിധാനവും പുതിയ പാതകളില്‍ ഒരുക്കുന്നുണ്ട്.

dsc-0924copy

ഇത്തരത്തില്‍ റോഡിലെ ഗതാഗതം യഥാസമയം നിരീക്ഷിക്കാന്‍ പ്രതേകം കണ്‍ട്രോള്‍ റൂം ഒരുക്കും ഇത് പോലീസ് ആംബുലന്‍സ് അതോറിറ്റിയുമായി നേരിട്ട് ബന്ധപ്പെടുത്തും. ഓരോ പത്ത് കിലോ മീറ്ററിലും യാത്രക്കാര്‍ക്കുള്ള വിശ്രമ കേന്ദ്രവും ഒരുക്കുന്നുണ്ട്. കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് ജുമാ, റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍ സുല്‍ത്താന്‍ മജീദ് അബ്ദുല്ല അബുഷ്‌ലൈബി കണ്‍സല്‍റ്റന്റ് ഡാനിയല്‍ ലോര്‍ട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
UAE: On the road to economic development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X