കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി കിരിടാവകാശിയുടെ സന്ദര്‍ശനത്തില്‍ കേരളത്തിനും ചിലതൊക്കെ കിട്ടി....

Google Oneindia Malayalam News

ദുബായ്: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സംഘവും ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കേരളത്തിനും മികച്ച വാര്‍ത്താ പ്രധാന്യം ലഭിച്ചു. കിരീടാവകാശിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി യുഎഇ നാഷണല്‍ മീഡിയാ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഭരണകര്‍ത്താകള്‍ എത്തുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഇവര്‍ കേരളത്തിലെത്തി. മലയാളത്തില്‍ നിന്നും മീഡിയാവണ്‍ ചാനലിനും മനോരമ പത്രത്തിനുമാണ് സംഘത്തിനൊപ്പം ചേരാന്‍ അവസരം ലഭിച്ചത്.

കേരളത്തിലെ പ്രധാന സ്ഥലങ്ങളും കുമരകം അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും സംഘം സന്ദര്‍ശനം നടത്തി. ഇതിനിടയില്‍ ദുബായ് ടിവി അടക്കമുള്ള അറബിക് ചാനലുകള്‍ കേരളത്തെ കുറിച്ച് മികച്ച ചില റിപ്പോര്‍ട്ടുകളും തയ്യാറാക്കി സംപ്രേഷണം ചെയ്തു. ഇപ്പോള്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകള്‍ വഴി വൈറലാക്കി കൊണ്ടിരിക്കുകയാണ്.

abu-dhabi-prince-modi

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കും അറബികളായ സ്ഥാപന ഉടമകള്‍ക്കും മലയാളികള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. മര്‍കസ് അടക്കമുളള സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘത്തിന് അറബിക് ഭാഷയില്‍ തന്നെ സംസാരിക്കുന്നവരെ ലഭിച്ചത് കാഴ്ചയില്‍ കൗതുകം നല്‍കുന്നതാണ്.

കോഴിക്കോട് ടൗണും, വര്‍ഷങ്ങളായി തങ്ങളുടെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് കൊണ്ടിരിക്കുന്ന കുരുമുളകും, കാപ്പിയും, തേങ്ങയും കയറ്റിറക്കുമതി ചെയ്യുന്ന കാഴ്ചകള്‍ കണ്ടെതിന്റെ സന്തോഷത്തിലാണ് യുഎഇ സ്വദേശികള്‍. ഏതായായും വാര്‍ത്തയിലെ ദ്യശ്യ ഭംഗി കേരളത്തിലേക്ക് ഗള്‍ഫില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
UAE prince in India, Kerala got good media coverage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X