കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യം ഇന്ത്യയുടെ മാത്രം അഭിമാനമല്ല, ഇനി യുഎഇയുടെ അഭിമാനവും ഈ സൈന്യം തന്നെ, എങ്ങനെ?

  • By ജാനകി
Google Oneindia Malayalam News

അബുദാബി: പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞ് ഇന്ത്യയയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി യുഎഇ. ഇന്ത്യ ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനവേളയിലാണ് ഇതുസംബന്ധിച്ച ആദ്യ ചര്‍ച്ച കള്‍ നടന്നത്. നിലവില്‍ വാണിജ്യ രംഗത്ത് ഉള്‍പ്പടെ ഇന്ത്യയും യുഎഇയും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പ്രതിരോധ രംഗത്തെ വളര്‍ച്ച കൂട്ടുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിയ്ക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ രംഗത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒരു നേട്ടം കൂടിയാണിത്. ഇന്ത്യന്‍ നാവികസേനയുമായി പരിശീലനത്തില്‍ ഉള്‍പ്പടെ ഒരുമിച്ചിറങ്ങാനാണ് യുഎഇ ആലോചിയ്ക്കുന്നത്. ആയുധ കയറ്റുമതി രംഗത്തും ഇന്ത്യയുടെ കഴിവില്‍ യുഎഇ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അബുദാബിയുടെ ഇന്റര്‍നാഷണല്‍ ഡിഫന്‍സ് ഷോയിലും ഏറ്റവും വലിയ എക്‌സിബിറ്റേഴ്‌സ് ഇന്ത്യയാണ്.

അഭിമാനിയ്ക്കാം

അഭിമാനിയ്ക്കാം

പ്രതിരോധ രംഗത്ത് ഇന്ത്യ അതിവേഗം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് യുഎഇ ഇന്ത്യയുമായി സഹകരിയ്ക്കാന്‍ ഒരുങ്ങുന്നതിന് പിന്നില്‍

ഇങ്ങനെ

ഇങ്ങനെ

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിയ്ക്കല്‍, മയക്കുമരുന്ന് കടത്ത്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം തന്നെ സഹകരിയ്ക്കാനാണ് തീരുമാനം. ഈ തീരുമാന പ്രകാരമാണ് തീവ്രവാദ ബന്ധമുള്ള ഇന്ത്യക്കാരെ യുഎഇ ഇന്ത്യയ്ക്ക് കൈമാറുന്നത് പോലും

വളര്‍ച്ചയ്ക്ക്

വളര്‍ച്ചയ്ക്ക്

പ്രതിരോധ മേഖലയിലെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് സൈനികപരമായ സഹകരണം വര്‍ദ്ധിപ്പിയ്ക്കുന്നത്

ആറ് മാസം കൂടുമ്പോള്‍

ആറ് മാസം കൂടുമ്പോള്‍

ഇരുരാജ്യത്തേയും സൈനിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോള്‍ കൂടിക്കാഴ്ച നടത്താനും ധാരണയായി.

പുതിയ മാറ്റം

പുതിയ മാറ്റം

സൈനിക രംഗത്തെ ഈ കൈകോര്‍ക്കല്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍

വെറുതെയല്ല

വെറുതെയല്ല

മോദിയുടെ യുഎഇ സന്ദര്‍ശംന വെറുതെയായില്ലെന്ന് സാരം.

English summary
UAE's defence ties with India set to grow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X