കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ആമാരംഭിച്ചു

  • By Aiswarya
Google Oneindia Malayalam News

ദുബായ്:ദുബായ് ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത് ഇലക്ട്രിക് കാറുകളുടെ ഉപയോഗമാണ്. എമിറേറ്റിലെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) കാര്യാലയത്തില്‍ സ്ഥാപിച്ച സ്റ്റേഷന്റെ ഉദ്ഘാടനം സുപ്രീം എനര്‍ജി കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം നിര്‍വഹിച്ചു. ഒരേ സമയം രണ്ട് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് സ്റ്റേഷനിലുള്ളത്.

dubay

2015ല്‍ 100 റീച്ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് ദീവയില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മറ്റു 12 സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഇവയില്‍ 11 സ്റ്റേഷനുകള്‍ ദീവയുടെ വിവിധ സെന്ററുകളിലായാണ് സ്ഥാപിച്ചത്. ദുബായ് സിലികണ്‍ ഒയാസിസില്‍ ഒരു സ്റ്റേഷനും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഇതേ കേന്ദ്രത്തിലെ തന്നെ മറ്റൊന്നും ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലെ രണ്ടെണ്ണവും മാര്‍ച്ച് 15ന് മുമ്പായി ഉദ്ഘാടനത്തിന് തയ്യാറാകും. ദീവയുടെ പ്രധാന കാര്യാലയത്തിന് പുറമെ, അല്‍ വാസല്‍, അല്‍ ഹുദൈബ, ബുര്‍ജുനഹാര്‍, ഉമ്മുനഹാര്‍, ഉമ്മുറമൂല്‍, ജബല്‍അലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം കുറവാണ് എന്നതുകൊണ്ട് മാത്രമാണ് ഇത്തരം വാഹനങ്ങളിലേക്ക് തിരിയുന്നതിന് വേണ്ടിയുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും പ്രകൃതി സൗഹൃദ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതര്‍ പറയുന്നു.

2015ല്‍ തന്നെ വിവിധ തരത്തിലുള്ള 84 സ്റ്റേഷനുകള്‍ കൂടി നിലവില്‍വരും. 'ഫാസ്റ്റ്', 'പബ്ലിക്', 'ഹോം' എന്നീ വിഭാഗങ്ങളില്‍ പെടുന്ന സ്റ്റേഷനുകള്‍ നഗരത്തിന്റെ വിവിധ കോണുകളിലായി സ്ഥാനംപിടിക്കും. വിമാനത്താവളങ്ങള്‍, മുനിസിപ്പാലിറ്റി സെന്ററുകള്‍, ആര്‍.ടി.എ. കാര്യാലയം, ഷോപ്പിങ് മാളുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുക്കും.
അതിവേഗം ചാര്‍ജ് ചെയ്യാവുന്ന 'ഫാസ്റ്റ്' സ്റ്റേഷനുകളില്‍ നിന്ന് 30 മിനിറ്റുകൊണ്ട് കാറുകള്‍ റീചാര്‍ജ് ചെയ്യാനാകും. 'പബ്ലിക്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് നാലു മണിക്കൂര്‍ കൊണ്ടും ഹോം ചാര്‍ജിങ് സ്റ്റേഷനുകള്‍ വഴി ആറു മുതല്‍ എട്ട് മണിക്കൂര്‍കൊണ്ടുമാണ് കാറുകള്‍ ചാര്‍ജ് ചെയ്യാനാകുക. ഇമാര്‍, നഖീല്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ആലോചിച്ച് അവയ്ക്ക് കീഴില്‍ വരുന്ന കമ്യൂണിറ്റികളിലും കേന്ദ്രങ്ങളിലും സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

ദീവ മാനേജിങ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍, ആര്‍.ടി.എ. ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍, ഡു ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബയാത്ത്, ദുബായ് സുപ്രീം എനര്‍ജി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഹമ്മദ് ബുത്തി അല്‍ മുഹൈരിബി, ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിലെ അസി. ഡയറക്ടര്‍ ജനറല്‍ ഡോ. ആയിഷ ബുത്തി ബിന്‍ ബിശര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു്. ദുബായിയെ പരിസ്ഥിതി സൗഹൃദ, സ്മാര്‍ട്ട് നഗരമാക്കുന്നതിനായി ദീവ ആവിഷ്‌കരിച്ച മൂന്ന് പദ്ധതികളിലൊന്നാണ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടെ യാഥാര്‍ഥ്യമാകുന്നതെന്ന് സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി.

English summary
Sheikh Ahmed bin Saeed Al Maktoum, Chairman of the Dubai Supreme Council of Energy, has inaugurated the first electric vehicle charging station in Dubai at Dubai Electricity and Water Authority’s (Dewa) main office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X