കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ തീരം പ്രവര്‍ത്തകര്‍ നേപ്പാളിലേക്ക് സഹായം എത്തിച്ചു

Google Oneindia Malayalam News

ദുബായ്: യു.എ.ഇ ലെ പ്രമുഖ സോഷ്യല്‍ ചാരിറ്റി സംഘടനയായ തീരത്തിന്റെ പ്രവര്‍ത്തകര്‍ നേപ്പാള്‍ ദുരിതാശ്വാസ സഹായം യു.എ.ഇ റെഡ് ക്രസന്റിനു കൈമാറി.

ദുബായ് ഗര്‍ഹൂദിലെ യു.എ.ഇ റെഡ് ക്രസന്റ് ഓഫീസില്‍ , ഭക്ഷ്യ ധാന്യങ്ങളും, മരുന്നും, ബ്ലാങ്കറ്റും ,വസ്ത്രങ്ങളും അടങ്ങുന്ന സഹായ വസ്തുക്കള്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ശ്രീ. ഇബ്രാഹിം അല്‍ ഹമാദി ഏറ്റുവാങ്ങി. ഡോ: ഹരിറാം, ബാബുരാജ് രാഘവന്‍, പാരിജാത പ്രദീപ് എന്നിവര്‍ ചേര്‍ന്ന് യു.എ.ഇ റെഡ് ക്രസന്റ് അഡ്മിന്‍ മാനേജര്‍ ശ്രീ . മൊഹമ്മദ് കമാലില്‍ നിന്നും സര്‍ടിഫിക്കറ്റ് ഏറ്റുവാങ്ങി. തീരം പ്രവര്‍ത്തകരായ നരേഷ് കോവില്‍ , ഷാജി കുറുപ്പത്ത് , വിനോദ് , ഡോ:ശ്രീജ ഹരിറാം , സിജി നരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

theeram

നേപ്പാള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇപ്പോഴും നിരവധി സംഘടനകളും വ്യക്തികളും സഹായം എത്തിച്ച് കൊണ്ടിരിക്കുകയാണ്.

English summary
UAE 'Theeram' social charity foundation help the victims of the Nepal earthquake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X