കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കും

  • By Neethu
Google Oneindia Malayalam News

ദുബായ്: തൊഴിലുടമകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്കും സന്തോഷ വാര്‍ത്ത, യുഎഇയില്‍ നിന്നും പാസാകുന്ന പുതിയ വിസകള്‍ ആറു മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തിയാല്‍ മതി. മുന്‍പ് രണ്ടു മാസത്തിനുള്ളില്‍ വിസകള്‍ പ്രയോജനപ്പെടുത്തണം എന്നായിരുന്നു നിയമം.

READ ALSO: സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി കാര്‍ ഓടിക്കാം, എങ്ങനെയെന്നല്ലേ...? വീഡിയോ കാണൂ...READ ALSO: സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി കാര്‍ ഓടിക്കാം, എങ്ങനെയെന്നല്ലേ...? വീഡിയോ കാണൂ...

ഏറെ കാലത്തെ തൊഴിലുടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ തൊഴിലാളികളുമായി കരാര്‍ ഉറപ്പിക്കുന്നതിനും, തൊഴിലാളികളെ കണ്ടെത്തുന്നതിനും വിസ ലഭിച്ച തൊഴിലാളികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനും പുതിയ നിയമം സഹായിക്കും.

visa

യുഎഇയില്‍ പ്രയോജനപ്പെടുത്താത്ത വിസകള്‍ ആറു മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തിയിലെങ്കില്‍ പുതിയ വ്യക്തിയുടെ പേരില്‍ നല്‍കാന്‍ മാനവ വിഭവ ശേഷി വകുപ്പ് തീരുമാനിച്ചു. എന്നാല്‍ ഇത്തരം വിസകളില്‍ ലിംഗ മാറ്റമോ, തസ്തിക മാറ്റമോ വരുത്താന്‍ പാടില്ല എന്നും നിയമമുണ്ട്.

സൗദിയിലെ നഗരങ്ങളെ കൊതുകുകള്‍ കൂട്ടമായി ആക്രമിക്കുന്നതിന്റെ വീഡിയോ...സൗദിയിലെ നഗരങ്ങളെ കൊതുകുകള്‍ കൂട്ടമായി ആക്രമിക്കുന്നതിന്റെ വീഡിയോ...

കഴിഞ്ഞ വര്‍ഷത്തില്‍ 68,000 ത്തില്‍പരം പ്രയോജനപ്പെടുത്താത്ത വിസകളാണ് യുഎഇയില്‍ റദ്ദാക്കിയത്. നിലവിലുള്ള വിസ കോട്ടയില്‍ വ്യത്യാസം വരുത്താതെ സമയവും പണവും നഷ്ടപ്പെടുത്താതെയുമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

English summary
Visa replacement with in six month in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X