കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരെ യൂറോപ്പില്‍ പടയൊരുക്കം; ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടമാകും? കരാര്‍ ലംഘനം തിരിച്ചടി

ഖത്തറില്‍ 2022ല്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം വഴിതിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച ജനീവയില്‍ പ്രത്യേക യോഗം നടന്നു.

  • By Ashif
Google Oneindia Malayalam News

ജനീവ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും ഖത്തറിനെ വരുതിയിലാക്കാന്‍ സാധിച്ചിട്ടില്ല. ഖത്തര്‍ അതിവേഗം കരുക്കള്‍ നീക്കുകയും വിദേശരാജ്യങ്ങളുമായി സഹകരണം ശക്തമാക്കുകയും ചെയ്താണ് ഭീഷണിയെ നേരിട്ടത്. എന്നാല്‍ ഖത്തറിന് കനത്ത പ്രഹരം നല്‍കാന്‍ ഒരുങ്ങുകയാണ് സൗദി സഖ്യം.

യൂറോപ്പ് കേന്ദ്രമായി ഖത്തറിനെതിരേ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഖത്തറില്‍ 2022ല്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം വഴിതിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച ജനീവയില്‍ പ്രത്യേക യോഗം നടന്നു. അവര്‍ സമഗ്രമായ റിപ്പോര്‍ട്ടും പുറത്തിറക്കി.

ഫുട്‌ബോള്‍ മാമാങ്കം

ഫുട്‌ബോള്‍ മാമാങ്കം

2022ലാണ് ദോഹയില്‍ ലോക ഫുട്‌ബോള്‍ മാമാങ്കം നടക്കുക. മല്‍സരത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ ഖത്തര്‍ തുടങ്ങിയിട്ട് നാളേറെയായി. ഖത്തറിന് ഒരു അലങ്കാരമാകും ഫുട്‌ബോള്‍ മല്‍സരം. ഇത് മുടക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. വ്യാഴാഴ്ച ജനീവയില്‍ പ്രത്യേക യോഗം ചേര്‍ന്ന പ്രമുഖര്‍ വാര്‍ത്താസമ്മേളനം നടത്തി.

ഖത്തറില്‍ ഒരിക്കലും നടക്കരുത്

ഖത്തറില്‍ ഒരിക്കലും നടക്കരുത്

അറബ് ഫെഡറേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഖത്തറില്‍ ഒരിക്കലും ഫുട്‌ബോല്‍ ലോകകപ്പ് മല്‍സരം നടക്കരുതെന്ന അവര്‍ ആവശ്യപ്പെടുന്നു.

മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

ഖത്തറില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നാണ് ആരോപണം. സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ മറവില്‍ കടുത്ത തൊഴില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു. ജനീവയിലെ സ്വിസ് പ്രസ് ക്ലബ്ബിലായിരുന്നു വാര്‍ത്താ സമ്മേളനം. ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഭീകരവാദം പടര്‍ത്തുകയാണെന്ന് സംഘടന ആരോപിച്ചു.

ഗള്‍ഫിന്റെ സുസ്ഥിരത

ഗള്‍ഫിന്റെ സുസ്ഥിരത

ഗള്‍ഫിന്റെ സുസ്ഥിരത ഇല്ലാതാക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്. ഭീകരവാദികള്‍ക്ക് സ്വര്‍ഗം പണിയുകയാണ് ഖത്തര്‍ ചെയ്യുന്നത്. തീവ്ര ചിന്താഗതിക്കാര്‍ക്ക് വേദി ഒരുക്കുകയാണ് ഖത്തര്‍ ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു.

നിരവധി കരാറുകള്‍

നിരവധി കരാറുകള്‍

അന്താരാഷ്ട്ര സമൂഹവുമായി ഖത്തര്‍ നിരവധി കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ഭീകര വിരുദ്ധത, അഴിമതി, മനുഷ്യാവകാശം, തൊഴില്‍ എന്നീ കാര്യങ്ങളിലുള്ള കരാറുകളാണ് ഖത്തര്‍ ലംഘിച്ചിരിക്കുന്നതെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി.

അടിവരയിടുന്ന റിപ്പോര്‍ട്ട്

അടിവരയിടുന്ന റിപ്പോര്‍ട്ട്

ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ നടത്തുന്ന നീക്കങ്ങള്‍ എന്ന പേരില്‍ വിശദമായ റിപ്പോര്‍ട്ടും സംഘടന പുറത്തിറക്കിയിട്ടുണ്ട.് സൗദിയും യുഎഇയും ബഹ്‌റൈനും നേരത്തെ ആരോപിച്ചിരുന്ന എല്ലാ കാര്യങ്ങളും അടിവരയിടുന്ന റിപ്പോര്‍ട്ടാണിത്.

പ്രധാന കാര്യങ്ങള്‍

പ്രധാന കാര്യങ്ങള്‍

സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 26 ശുപാര്‍ശകളുമുണ്ട്. അതില്‍ പ്രധാനം ഖത്തര്‍ ഭീകരര്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നതാണ്. തീവ്ര ചിന്താഗതിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതും ഖത്തര്‍ അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഉപാധികള്‍ അംഗീകരിക്കണം

ഉപാധികള്‍ അംഗീകരിക്കണം

സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 ഉപാധികള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയവരും അക്കാര്യം ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിക്കാതെ ഖത്തറില്‍ ലോകകപ്പ് മല്‍സരങ്ങള്‍ നടത്തരുതെന്നും സംഘടന ആവശ്യപ്പെട്ടു.

ഫുട്‌ബോള്‍ കൈവിട്ടേക്കും

ഫുട്‌ബോള്‍ കൈവിട്ടേക്കും

നയതന്ത്ര ഉപരോധം മൂലം ഖത്തറിനെ ഒതുക്കാന്‍ സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഖത്തറിന് മറ്റൊരു തരത്തില്‍ പുതിയ അടി വരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാരണം ഖത്തര്‍ അലങ്കാരമായി കരുതിയിരുന്ന ഫുട്ബോള്‍ ലോകക്കപ്പ് മല്‍സരം ഖത്തറിനെ കൈവിട്ടേക്കും.

കൈക്കൂലി നല്‍കിയോ

കൈക്കൂലി നല്‍കിയോ

ഫുട്ബോള്‍ ലോകക്കപ്പ് വേദി ലഭിക്കുന്നതിന് ഖത്തര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ വിഷയം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ഖത്തറിനെതിരേ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഫിഫ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വിസ് സംഘവും അന്വേഷിക്കുന്നുണ്ട്.

നെയ്മറിന്റെ ക്ലബ്ബ് മാറ്റം

നെയ്മറിന്റെ ക്ലബ്ബ് മാറ്റം

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിനെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ്ബായ പാരിസ് സൈന്റ് ജര്‍മന്‍(പിഎസ്ജി) വിലക്ക് വാങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഖത്തറിന് തിരിച്ചടി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തി?

ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തി?

ഖത്തറിന് ലോകകപ്പ് ഫുട്ബോള്‍ മല്‍സര വേദി ലഭിക്കുന്നതിന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഒത്തുകളിച്ചെന്ന ആരോപണമാണ് ഫ്രഞ്ച് സംഘം അന്വേഷിക്കുന്നത്. കോടികളുട ഇടപാട് വഴി ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തുകയായിരുന്നുവത്രെ.

മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങി

മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങി

സര്‍ക്കോസിയെ കൂടാതെ മുന്‍ ഫ്രഞ്ച് താരം മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങാന്‍ ഖത്തര്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്. യുഇഎഫ്എയുടെ മേധാവിയായ പ്ലാറ്റിനി ഫിഫ എക്സിക്യൂട്ടീവ് അംഗമായിരുന്നു.

അനുകൂലമായി വോട്ട് ചെയ്യണം

അനുകൂലമായി വോട്ട് ചെയ്യണം

പ്ലാറ്റിനി ഖത്തറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനായി പണം നല്‍കിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന സംഘത്തിന് ഖത്തറിനെതിരേ ചില സൂചനകള്‍ ലഭിച്ചുവെന്നാണ് വിവരം.

ഖത്തറിന് നഷ്ടമായേക്കും

ഖത്തറിന് നഷ്ടമായേക്കും

അന്വേഷണത്തില്‍ ഖത്തറിനെതിരേ വ്യക്തമായ തെളിവ് ലഭിച്ചാല്‍ ലോകക്കപ്പ് വേദി ചിലപ്പോള്‍ ഖത്തറിന് നഷ്ടമായേക്കും. ഖത്തറിന് ഫുട്ബോള്‍ ലോകക്കപ്പ് വേദി ലഭിച്ചത് മുതല്‍ തന്നെ വിവാദവും തലപ്പൊക്കിയിരുന്നു.

ഖത്തറിനെതിരായ ആരോപണങ്ങള്‍

ഖത്തറിനെതിരായ ആരോപണങ്ങള്‍

തൊഴിലാളികളെ ചൂഷണം ചെയ്യുന്നു, ചെറിയ രാജ്യമാണ്, താപനില കൂടുതലാണ്, ഫുട്ബോള്‍ പാരമ്പര്യമില്ല തുടങ്ങിയ ആരോപണങ്ങളെല്ലാം ഖത്തറിനെതിരേ ഉയര്‍ന്നിരുന്നു. ഇതിനെ മറികടക്കാന്‍ ഖത്തര്‍ പലവിധ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അന്വേഷണം ഖത്തറിനെതിരേ ചെന്നെത്തുന്നത്.

സൗദി സഖ്യം ബഹിഷ്‌കരിച്ചേക്കും

സൗദി സഖ്യം ബഹിഷ്‌കരിച്ചേക്കും

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഫുട്ബോള്‍ ലോകക്കപ്പ് മല്‍സരം ബഹിഷ്‌കരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ ഉന്നയിച്ച വാദങ്ങളും ഫിഫയുടെ പരിഗണനയിലാണ്.

ഖത്തര്‍ വന്‍ ഒരുക്കത്തില്‍

ഖത്തര്‍ വന്‍ ഒരുക്കത്തില്‍

എന്നാല്‍ ഖത്തര്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയിട്ട് ഏറെ കാലമായി. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമാകുന്ന വിധം പരിഷ്‌കരിക്കുകയും ചെയ്തു.

വേറിട്ട വഴികള്‍ ഇല്ല

വേറിട്ട വഴികള്‍ ഇല്ല

വേദി ലഭിക്കുന്നതിന് വേറിട്ട വഴികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. ഖത്തറിലെ തൊഴിലാളികളുടെ ജീവിത സാഹചര്യം സംബന്ധിച്ച് അടുത്ത നവംബറില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന വാദം കേള്‍ക്കുന്നുണ്ട്. ഐഎല്‍ഒയുടെ തീരുമാനവും ഖത്തറിന് നിര്‍ണായകമാണ്.

വിജയം സൗദി സഖ്യത്തിനാകും

വിജയം സൗദി സഖ്യത്തിനാകും

ഖത്തറില്‍ നിന്നു ഫുട്ബോള്‍ മല്‍സരം മാറ്റണമെന്ന നിലപാടിലാണ് സൗദി സഖ്യം. പുതിയ അന്വേഷണത്തില്‍ ഖത്തറിനെതിരേ വ്യക്തമായ തെളിവ് ലഭിച്ചാല്‍ വിജയം സൗദി സഖ്യത്തിനായിരിക്കും. ഫുട്ബോള്‍ മല്‍സര വേദി മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റപ്പെടും.

English summary
The Gulf crisis: Withdraw 2022 World Cup from Qatar,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X