കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ വിഷയത്തില്‍ തുറന്ന ചര്‍ച്ചക്കയ്ക്ക് തയ്യാറാണെന്നു സൗദി രാജാവ്

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: യെമനിന്റെ സുരക്ഷയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കുമായി യെമനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ചര്‍ച്ചയ്ക്ക വേദിയൊരുക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശം.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

കഴിഞ്ഞ ദിവസം റിയാദിലെ യമാമ പാലസില്‍ നടന്ന വാരാന്ത്യ മന്ത്രി സഭ യോഗത്തിലാണു രാജാവ് ഇക്കാര്യം പറഞ്ഞത്. അത്തരത്തില്‍ ഒരു നീക്കം ഉണ്ടായാല്‍ അത് ജി.സി.സി യുടെ മേല്‍ നോട്ടത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. യമനിന്റെ അഖണ്ഡത നില നിര്‍ത്താനും നിയമാനുസൃത ഭരണകൂടത്തെ തിരിച്ച് കൊണ്ട് വരാനും അതിര്‍ത്തി രാജ്യങ്ങള്‍ക്ക് സമാധാനം കൈവരാനും ഈ ചര്‍ച്ച കൊണ്ട് സാധ്യമാകുമെന്നും രാജാവ് പ്രത്യാശിച്ചു.

saudicabinet.jpg

യമന്‍ പ്രശ്‌നത്തില്‍ സൗദി രാജാവ് കൈ കൊണ്ട തീരുമാനത്തെ അറബ് ലീഗിന്റെ തീരുമാനത്തെയും സൗദി മന്ത്രി സഭ പ്രശംസിച്ചു. ഹൂതികളെ പിന്താങ്ങി മേഖലയില്‍ അസ്ഥിരത ഉയര്‍ത്താനും തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കാനുമുള്ള ചില പ്രദേശിക ശക്തികളുടെ മോഹങ്ങള്‍ക്ക് തടയിടാനും ഇതു വഴി സാധിക്കുമെന്നും മന്ത്രി സഭ വിലയിരുത്തി.

എന്നാല്‍ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ മന്ത്രി സഭ അപലപിച്ചു. നിരായുധരായ ഫലസ്തീനികള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെയും സ്വതന്ത്ര ഫലസ്തീനു വേണ്ടിയും അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രി സഭ ആവശ്യപ്പെട്ടു.

English summary
Saudi Arabia’s war effort in Yemen. In one meeting with the prince, the leader of Sudan abandoned the Iranians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X