കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കര നീക്കത്തിന്, ഹൂത്തികള്‍ തിരിച്ചടിയ്ക്കുമോ?

Google Oneindia Malayalam News

റിയാദ്: യമന്‍ സൈന്യത്തില്‍ നിന്നും ഹൂത്തികള്‍ പിടിച്ചെടുത്തിരുന്ന ബാലിസ്റ്റിക് മിസൈല്‍ ശേഖരം സൗദിയുടെ നേത്യത്വത്തിലുള്ള സഖ്യ സേന നശിപ്പിച്ചതായി സൗദി സേനാ ഓഫീസര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി പ്രസ്താവിച്ചു. സൗദിയും സഖ്യ കക്ഷികളും ഹൂത്തി വിമതര്‍ക്ക് സൗദിയുടെ അതിര്‍ത്തിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

കര സേനയെ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങുന്ന കാര്യത്തില്‍ സൗദി ഇപ്പോഴും വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. എന്നാല്‍ അതിര്‍ത്തിയില്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ കരയുദ്ധം തുടങ്ങാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഒരു നീക്കം സൗദിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഹൂത്തികള്‍ ഇറാന്റെ സഹായത്തോടെ എങ്ങനെ തിരിച്ചടിയ്ക്കുമെന്നത് മേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. യെമനില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ ഇതുവരെ 35 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Saudi attack_yemen

അക്രമണത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞെന്നും ഇതു വരെ യാതൊരു പ്രതിരോധവും വിമതരില്‍ നിന്നും സഖ്യ സേനക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അസീരി പറഞ്ഞു. സഖ്യ സേന വിമത കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമാക്കിയാണു നീങ്ങുന്നതെന്നും പൊതു ജീവിതം താറുമാറാക്കല്‍ ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സഖ്യ സേനയെ വഞ്ചിക്കാനായി ഹൂത്തികള്‍ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ ആയുധങ്ങള്‍ വിന്യസിക്കുകയും എന്നാല്‍ ആ തന്ത്രം തിരിച്ചറിഞ്ഞതിനാല്‍ അത്തരം കേന്ദ്രങ്ങള്‍ ആക്രമണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിവിലിയന്മാര്‍ വധിക്കപ്പെടുംബോള്‍ അന്താരാഷ്ട്ര തലത്തില്‍ സഖ്യസേനക്കെതിരെ വികാരം ഉണ്ടാക്കാനുള്ള ഹൂത്തികളുടെ തന്ത്രമാണു ഇതിന്റെ പിറകില്‍ ഉണ്ടായിരുന്നത്. അതേ സമയം ഹൂത്തികള്‍ സിവിലിയന്‍ മേഖലകളില്‍ അക്രമണം നടത്തുകയും ഉത്തരവാദിത്വം സഖ്യ സേനയുടെ മേല്‍ ചുമത്തുകയുമാണു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിമതരെ തുരത്താനുള്ള യുദ്ധം തുടരുമെന്നും പൊതു ജനാവാസ കേന്ദ്രങ്ങളില്‍ ഒളിക്കുന്നതിനാല്‍ അവരെ കണ്ടെത്തുക പ്രയാസമാണ്. അതിനാല്‍ സാവകാശമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Threat of ground incursion from Saudi Arabia looms over Yemen, 35 dead, dozens wounded in Saudi overnight raids on Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X