കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമശിവന് മാത്രമല്ല 'മൂന്നാം കണ്ണ്'...എല്ലാമനുഷ്യര്‍ക്കും; ഉത്തേജിപ്പിച്ചാല്‍ മതി! തൃക്കണ്ണ് തുറക്കും

മൂന്നാം കണ്ണ് എന്ന് പേരിട്ട് വിളിക്കുന്നത് പീനിയൽ ഗ്രന്ഥിയെ ആണ്. മനുഷ്യന് അമാനുഷിക ശക്തികള്‍ നല്‍കുന്നതാണോ ഈ ഗ്രന്ഥി?

  • By നരേന്ദ്രൻ
Google Oneindia Malayalam News

എല്ലാവര്‍ക്കും രണ്ട് കണ്ണുകളാണ് ഉള്ളത്. ഹിന്ദു പുരാണങ്ങളിലെ പരമശിവന് മൂന്നാം കണ്ണ് ഉണ്ടെന്നാണ് വിശ്വാസം. ശിവന്‍ തന്റെ തൃക്കണ്ണ് തുറന്നാല്‍ മുന്നിലുള്ളതെല്ലാം ഭസ്മം ആകും എന്നാണ് വിശ്വാസം.

എന്നാല്‍ ഇങ്ങനെയൊരു 'മൂന്നാം കണ്ണ്' ശിവന് മാത്രമാണോ ഉള്ളത്? അല്ല, എല്ലാവര്‍ക്കും ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം. ശിവന്റെ തൃക്കണ്ണിന്റെ ഗുണങ്ങളൊന്നും പക്ഷേ ഇതിനില്ല, ഒരുപക്ഷേ അതിനേക്കാള്‍ ഏറെ ശക്തവും ആണ് ഇത്.

കണ്ണ് എന്ന് പറയുമ്പോള്‍ കൃഷ്ണമണിയും കണ്‍പോളകളും ഒക്കെ ഉള്ള സാധാരണ കണ്ണാണെന്ന് കരുതേണ്ട. ഇത് വേറെ കണ്ണാണ്. ആ മൂന്നാം കണ്ണിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍....

മൂന്നാം കണ്ണ് പീനിയല്‍ ഗ്രന്ഥി

പീനിയല്‍ ഗ്രന്ഥിയാണ് മനുഷ്യന്റെ മൂന്നാം കണ്ണ് എന്ന് അറിയപ്പെടുന്നത്. തലയ്ക്കുള്ളില്‍ ഒരു പയറുമണിയുടെ വലിപ്പം മാത്രമുള്ള ഗ്രന്ഥിയാണിത്.

എന്തുകൊണ്ട് മൂന്നാം കണ്ണ്?

എന്തുകൊണ്ടാണ് പീനിയല്‍ ഗ്രന്ഥിയെ മൂന്നാം കണ്ണ് എന്ന് വിളിക്കുന്നത്? കണ്ണുമായി എന്തെങ്കിലും ബന്ധമുണ്ടോ? കണ്ണുമായി ഒരു ബന്ധവും ഇല്ല. മനുഷ്യന്റെ ബുദ്ധിശക്തിയുടേും ചിന്താശക്തിയുടേയും കേന്ദ്രം പീനിയല്‍ ഗ്രന്ഥിയാണ് എന്നാണ് വിശ്വാസം. അങ്ങനെ മൂന്നാം കണ്ണ് എന്ന പേര് വന്നു

പുരാതന ഗ്രീക്കുകാരുടെ കാലം മുതലേ അറിഞ്ഞു

പീനിയല്‍ ഗ്രന്ഥിയുടെ പ്രത്യേകതയും പ്രാധാന്യവും എല്ലാം പുരാതന ഗ്രീക്കുകാരുടെ കാലം മുതലേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിസി 130 നും 210 നും ഇടയില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരനും തത്വചിന്തകനും ആയിരുന്ന ഗാലന്‍ പീനിയല്‍ഗ്രന്ഥികളെ കുറിച്ച് പ്രതിപാദിച്ചിരുന്നു.

ദേവദാരുവും പീനിയല്‍ ഗ്രന്ഥിയും

പീനിയല്‍ എന്ന പേര് വന്നതിന് പിന്നിലും ഒരു കഥയുണ്ട്. ദേവദാരുവിന്റെ കായയുടെ രൂപമാണ് ഈ ഗ്രന്ഥിയ്ക്ക്. ദേവദാരു എന്നാല്‍ പൈന്‍മരം. അങ്ങനെ പൈന്‍മരത്തിന്‍രെ കായയുടെ രൂപമുള്ള ഗ്രന്ഥിയെ പീനിയല്‍ ഗ്രന്ഥി എന്ന് വിളിച്ചു.

അന്ധസ്രാവി വ്യവസ്ഥ

അന്ധസ്രാവീ വ്യവസ്ഥയുടെ ഭാഗമാണ് പീനിയല്‍ ഗ്രന്ഥി. ഹോര്‍മോണുകളില്ലാതെ എന്ത് നടക്കാനാണ് മനുഷ്യന്‍രെ കാര്യത്തില്‍...

സംഗതി കിടിലനാണ്... ഹോര്‍മോണുകളും നാഡീവ്യൂഹവും

ഹോര്‍മോണുകളേയും നാഡീ വ്യൂഹത്തേയും ബന്ധിപ്പിക്കുന്ന സുപ്രധാന അവയവമാണ് പീനിയല്‍ ഗ്രന്ഥി. നാഡീ വ്യൂഹത്തില്‍ നിന്നുള്ള സന്ദേശങ്ങളെ ഹോര്‍മോണ്‍ സിഗ്നലുകളായി 'പരിഭാഷ'പ്പെടുത്തുന്ന ആളാണ് പീനിയല്‍ ഗ്രന്ഥി.

എന്നും ദുരൂഹമാണ്... എന്താണ് കാരണം

പീനിയല്‍ ഗ്രന്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാക്കാലത്തും ഏറെ ദുരൂഹതകള്‍ ബാക്കിവക്കുന്നുണ്ട്. എന്‍ഡോക്രൈന്‍ വ്യവസ്ഥയില്‍ ഏറ്റവും ഒടുവില്‍ മാത്രം കണ്ടുപിടിക്കപ്പെട്ട കക്ഷിയാണ് ആണ്. അതുകൊണ്ട് തന്നെ പല കഥകളും പ്രചരിച്ച് പോന്നു.

ആത്മാവ് പോലും പീനിയല്‍ ഗ്രന്ഥിയില്‍?

പീനിയല്‍ ഗ്രന്ഥിയെ കുറിച്ച് മുന്‍കാലങ്ങളില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നിരീക്ഷണങ്ങള്‍ രസകരമാണ്. മനസ്സുമായും ആത്മാവുമായും ഒക്കെ ബന്ധമുണ്ട് എന്നതായിരുന്നു അത്. ആത്മാവിന്റെ ഇരിപ്പിടം എന്ന് പോലും ഇതിനെ വിളിച്ചു.

ഹിറ്റ്‌ലറെ പോലും ഭയപ്പെടുത്തിയ പീനിയല്‍ ഗ്രന്ഥി

ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറെ പോലും ഭയപ്പെടുത്തിയ സംഗതിയായിരുന്നു പീനിയല്‍ ഗ്രന്ഥി. ജൂതന്‍മാര്‍ മികവ് തെളിയിക്കുന്നതിന്‍രെ കാരണം അവര്‍ പീനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതാണെന്ന് വരെ വിശ്വസിച്ചു. അത് തടയാന്‍ ജൂതര്‍ക്ക് നല്‍കുന്ന കുടിവെള്ളത്തില്‍ ഫ്‌ലൂറൈഡ് കലര്‍ത്തി.

അമാനുഷിക ശക്തികള്‍ കിട്ടും

പീനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിച്ചാല്‍ അമാനുഷികമായ ശക്തികള്‍ ലഭിക്കുമെന്ന് പോലും വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. അതിന്റെ പേരില്‍ ഗവേഷണം നടത്തുന്നവരും ഉണ്ട്.

ശിവന്റെ മൂന്നാം കണ്ണ് പോലെ തന്നെ

ഫ്രഞ്ച് തത്വ തിന്തകനായ റെനെ ദെക്കാര്‍ത്തെയാണ് പീനിയല്‍ ഗ്രന്ഥിയെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിച്ചത്. അമാനുഷിക ശക്തികള്‍ കിട്ടാന്‍ ഈ ഗ്രന്ഥിയെ ഉത്തേജിപ്പിച്ചാല്‍ മതിയെന്ന് റെനെ പറഞ്ഞു. പീനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാനുള്ള വഴികള്‍ എന്ന പേരില്‍ പുസ്തകങ്ങള്‍ വരെ ഇറങ്ങി.

English summary
Pineal Gland is one of the important gland in our brain. 10 Mysterious Facts About the Pineal Gland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X