കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തരം വിവാഹങ്ങളും ഭാര്യമാരും നിങ്ങളുടെ ലൈംഗിക ശേഷിയെ തകര്‍ക്കും! ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

  • By ജാനകി
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വന്ധ്യതയും ലൈംഗിക ശേഷിക്കുറവും കൂടുന്നതായി മുന്‍പ് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സാമൂഹികവും സാംസ്‌ക്കാരികവുമായ കാരണങ്ങളാണ് വന്ധ്യതയ്ക്ക് ഒരു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഐവിഐ ഫെര്‍ട്ടിലിറ്റി മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ ഹുമാന്‍ മൗസാവി ഫത്തേമി പുറത്ത് വിട്ട പഠന റിപ്പോട്ടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വന്ധ്യതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കാരണമാണ്.

അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്നതാണ് വന്ധ്യതയ്ക്ക് കാരണമാകുന്നതെന്നും പറയുന്നു. കുഞ്ഞുങ്ങള്‍ ജനിയ്ക്കാത്ത ദമ്പതിമാരില്‍ പഠനത്തിന് വിധേയരായവരില്‍ ഏറെയും അടുത്ത ബന്ധുക്കളാണ്.

ഘടകങ്ങള്‍

ഘടകങ്ങള്‍

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹികവും സാംസ്‌ക്കാരികവുമായ ഘടകങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ പുരുഷന്‍മാര്‍ക്കിടയിലെ വന്ധ്യതയ്ക്ക് കാരണമാകുന്നു.

ബന്ധുക്കള്‍

ബന്ധുക്കള്‍

അടുത്ത ബന്ധുക്കള്‍ തമ്മില്‍ കല്യാണം കഴിയ്ക്കുന്നതിലൂടെ ജനിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭപാത്രത്തിന് വളര്‍ച്ചക്കുറവും ലോ ഓവേറിയന്‍ റിസര്‍വും കാണും.

ഗര്‍ഭപാത്രം

ഗര്‍ഭപാത്രം

സാധാരണ ഗര്‍ഭപാത്രം ഇങ്ങനെയാകുന്നത് 40 വയസ് കഴിഞ്ഞ സ്ത്രീകളിലാണ്. അതിനാല്‍ ഗര്‍ഭധാരണ ശേഷിയും കുറയും.

പുരുഷ വന്ധ്യത

പുരുഷ വന്ധ്യത

വളരെ കൂടിയ താപനിലയും പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നു. വന്ധ്യതയെ തടയാന്‍ ഫലപ്രദമായ ചികിത്സാ രീതികളും നിലവിലുണ്ട്.

English summary
Cousin marriages major cause of high infertility in GCC: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X