കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുണ്ടുകള്‍ തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമല്ല ചുംബനം; അത് പരസ്പരം പൊരുത്തമാണ്, ഇതാ 25 തരം ചുംബനങ്ങള്‍

  • By അക്ഷയ്‌
Google Oneindia Malayalam News

ചുംബനവും ഒരു തരം സ്പര്‍ശനമാണ്. സ്പര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും 'ഹോട്ട്'. അലൈംഗിക കവിള്‍ ചുംബനം തൊട്ട് വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്ന സെക്‌സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താല്‍ അതിശയിപ്പിക്കുന്ന ഫലം നല്‍കും ഓരോ ചുംബനവും. കാരണം ചുണ്ടുകളും നാവും വായയുടെ ആര്‍ദ്രമായ ഉള്‍ഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാല്‍ സമൃദ്ധമാണ്. വിരല്‍തുമ്പിനേക്കാള്‍ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകള്‍. അക്കാര്യത്തില്‍ അവയ്ക്ക് മുന്നില്‍ ജനനേന്ദ്രിയങ്ങള്‍ പോലും തോറ്റു പോകും.

എന്നാല്‍ അധിക ദമ്പതികളും ചുംബനത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് വാസ്തവം. ഒരേ രീതിയില്‍ ഒരേ സ്ഥലത്ത് ചട്ടപ്പടി ചുംബിച്ച് സംഭോഗത്തിലേക്ക് തിടുക്കപ്പെട്ട് പോകുന്ന രീതിയാണ് വ്യാപകം. എന്നാല്‍ മെച്ചപ്പെട്ട ലൈംഗികത ആഗ്രഹിക്കുന്നവര്‍ ചുംബനത്തില്‍ ശ്രദ്ധിക്കണമെന്നാണ് ലൈംഗിക ശാസ്ത്രജ്ഞര്‍ പറയുന്നത്. പലപ്പോഴും ചുംബനമാണ് സെക്‌സിന്റെ സ്റ്റാര്‍ട്ടിങ് പോയന്റായി മാറുക. ചുംബനം വെറും അധരസ്പര്‍ശനം മാത്രമല്ല, അതില്‍ ഇണകളുടെ ബന്ധത്തിന്റെ ജാതകം തന്നെ കുറിച്ചിരിക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആദ്യ ചുംബനത്തിന് നാം നല്‍കുന്ന പ്രാധാന്യവും അതാണ് വ്യക്തമാക്കുന്നത്. നിന്നെ ചുംബിക്കുമ്പോള്‍ എനിക്ക് നിന്റെ ആത്മാവിനെ രുചിക്കാനാവുന്നുണ്ടെന്ന് പറയുന്നതും അതുകൊണ്ടാണ്. പലതരം ചുംബനങ്ങലെ പരിചയപ്പെടാം.

സൂപ്പര്‍സ്റ്റാര്‍

സൂപ്പര്‍സ്റ്റാര്‍

ചുംബനങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ഫ്രഞ്ച് കിസ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. അപ്പോള്‍ ഇണകളുടെ നാവുകള്‍ തമ്മില്‍ സ്?പര്‍ശിക്കും. അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിന് പേരുണ്ട്. ആത്മ ചുംബനം എന്നതാണ് മറ്റൊരു പേര്. ചെയ്യാന്‍ എളുപ്പമെന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാന്‍ സമയമെടുക്കും. ഇണയുടെ വായിലേക്ക് നാവ് നുഴഞ്ഞ് കയറുന്നത് മൂലം ഫ്രഞ്ച് കിസ് സംഭോഗ സമാനമായാണ് പരിഗണിക്കപ്പെടുന്നത്. രതിമൂര്‍ച്ഛയ്ക്ക് ജനനേന്ദ്രിയ ഉത്തേജനം ആവശ്യമില്ലാത്ത സ്ത്രീകള്‍ക്ക് ഫ്രഞ്ച് കിസിലൂടെ അത് ലഭിക്കുന്നതായി കിന്‍സിയുടെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

 മൂക്കുകൊണ്ട്

മൂക്കുകൊണ്ട്

കണ്ണുകളടച്ച് ഇണകള്‍ പരസ്?പരം മൂക്കുകള്‍ തമ്മില്‍ മുന്നോട്ടും പിന്നോട്ടും ഉരസുകയാണ് ഇതില്‍ ചെയ്യുന്നത്. എസ്‌കിമോകള്‍ക്കിടിയിലെ ഒരു രീതിയായതിനാലാണ് ആ പേര്‍ വന്നത്.

 സൗഹൃദ സന്ദേശം

സൗഹൃദ സന്ദേശം

വായടച്ച് പിടിച്ച് ഇണയുടെ കവിളില്‍ ഉമ്മ വെക്കുന്നതാണ് ഈ ചുംബനം. സൗഹൃദ സന്ദേശം നല്‍കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നല്‍കാം.

 മധുര ചുംബനം

മധുര ചുംബനം

മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ചെയ്യേണ്ടത്.

 പ്രണയ ചുംബനം

പ്രണയ ചുംബനം

ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാല്‍ തഴുകി, നുകരുകയാണ് ചെയ്യേണ്ടത്. നന്നായി ചെയ്താല്‍ ഇണയുടെ ഉടലില്‍ വികാരത്തിന്റെ തിരയിളക്കം സൃഷ്ടിക്കാനാവും.

 കണ്‍പീലികള്‍

കണ്‍പീലികള്‍

മറ്റ് ചുംബനങ്ങള്‍ക്കിടയില്‍ രസത്തിന് ചെയ്യാവുന്ന ഒന്നാണിത്. ചിത്രശലഭ ചുംബനത്തിനായി ചേര്‍ന്ന് നില്‍ക്കണം. ഇരുവരുടെയും കണ്‍പിലീകള്‍ തമ്മില്‍ സ്?പര്‍ശിക്കണം. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റച്ചിറകുകള്‍ പോലെ ചലിക്കും. കണ്‍പീലികള്‍ കവിളോട് ചേര്‍ത്തും ഇത് ചെയ്യാവുന്നതാണ്.

വ്യത്യസ്തം

വ്യത്യസ്തം

അധര ചുംബനത്തില്‍ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്‌ച്ചെവി ചുണ്ടുകള്‍ക്കിടയിലാക്കി താഴേക്ക് വലിക്കുകയാണ് ഇത്.

വികാര ചുംബനം

വികാര ചുംബനം

ഇണയുടെ വിരലുകളുടെ അഗ്രങ്ങളെ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രത്തിന് വളരെയധികം സംവേദനക്ഷമതയുള്ളതിനാല്‍ ഇണയില്‍ അത് ഉത്തേജനമുണ്ടാക്കും.

 മന്ത്രിക്കുന്ന ചുംബനം

മന്ത്രിക്കുന്ന ചുംബനം

ഇണയുടെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് പിടിച്ച് വളരെ മധുരമായി എന്തെങ്കിലും മന്ത്രിക്കുന്ന രീതിയാണിത്. ചുണ്ടുകളുടെ ചെറുചലനം വികാരോത്തേജനം വര്‍ധിപ്പിക്കും.

 ഞെട്ടിക്കും

ഞെട്ടിക്കും

കടുവയെപ്പോലെ പതുങ്ങി വന്ന് ഇണയെ ഞെട്ടിച്ച് നല്‍കുന്ന ചുംബനമാണിത്. ഇണയുടെ ഞെട്ടലകലും മുമ്പ് അധരം കൊണ്ട് കഴുത്തിലും ഒരു വെള്ളിടി പായിക്കാം.

 സുഗന്ധവും രുചിയും

സുഗന്ധവും രുചിയും

ഇണകള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള പാനീയം വായില്‍ നിറച്ച്, അല്‍പം അധരത്തില്‍ പുരട്ടി നല്‍കുന്ന ചുംബനം ആസ്വാദ്യകരമായ സുഗന്ധവും രുചിയും നല്‍കും.

 ആവേശം

ആവേശം

പ്രണയത്തിന്റെ ഒരു നിമിഷത്തില്‍ ആവേശത്തോടെ എല്ലാം മറന്ന് നല്‍കുന്ന ചുംബനമാണത്. അപ്പോള്‍ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിര്‍ത്താന്‍ ഇണകള്‍ ആഗ്രഹിക്കില്ല.

 വൈകാരികത

വൈകാരികത

വളരെ വൈകാരികത ഉണര്‍ത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത ശേഷം പിന്‍ കഴുത്തില്‍ ചുംബിക്കുന്ന രീതിയാണിത്. പിന്നെ അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

ഐസ് ക്യൂബ്

ഐസ് ക്യൂബ്

വായില്‍ ചെറിയ ഐസ് ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടില്‍ ചുംബനം നല്‍കുന്ന രീതിയാണിത്. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.

 വാത്സല്യം

വാത്സല്യം

ഇണയുടെ നെറ്റിയില്‍ നല്‍കുന്ന ചുംബനം വാല്‍സല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്. അധരങ്ങള്‍കൊണ്ട് ഇണയുടെ നെറ്റി തഴുകുകയും ചെയ്യാം.

 പ്രണയാതുര സൂചന

പ്രണയാതുര സൂചന

പ്രണയാതുര സൂചനയാണീ ചുംബനം. പാദവും വിരലുകളും ചുംബിക്കുമ്പോള്‍ ഇണയ്ക്ക് ഇക്കിളിയും രോമാഞ്ചവും ഉണ്ടാകും. ഒപ്പം ഇണയുടെ പാദം തലോടു ന്നതും ഇണയില്‍ വികാരമുണര്‍ത്തും.

 ഇതും പ്രണയം

ഇതും പ്രണയം

ഇതും ഒരു പ്രണയ ചുംബനമാണ്. പിന്നിലൂടെ വന്ന് ഇണയുടെ അനാവൃതമായ ചുമലുകളില്‍ തുടരെ ചുംബിക്കുകയാണ് ചെയ്യുക.

 തീവ്രത

തീവ്രത

കവിളില്‍ അധരത്തിന്റെ അടയാളം പതിയുന്നത്ര തീവ്രമായി നല്‍കുന്ന ചുംബനമാണിത്.

 തുടക്കം

തുടക്കം

പ്രണയത്തിന്റെ തുടക്കത്തില്‍ ഇണയ്ക്ക് നല്‍കാവുന്ന അധര ചുംബനം. സൗഹൃദം പ്രണയത്തിന് വഴിമാറുന്നതിന്റെ സൂചനയാണ് മൃദുചുംബനം.

 ആത്മനിയന്ത്രണം

ആത്മനിയന്ത്രണം

ഇണകള്‍ ആത്മനിയന്ത്രണത്തോടെ നല്‍കുന്ന ചുംബനം. പ്രണയത്തില്‍ മതിമറന്ന് പോകാതിരിക്കാനാണ് അപ്പോള്‍ ഇണകള്‍ കണ്ണ് തുറന്ന് ജാഗ്രതയോടെ നില്‍ക്കുന്നത്.

 റൊമാന്റിക്ക്

റൊമാന്റിക്ക്

മുഖം മുഴുവന്‍ നല്‍കുന്ന ചുംബനമാണിത്. ചുണ്ടില്‍ തുടങ്ങി, കവിളിലൂടെ മൂക്കില്‍ സ്?പര്‍ശിച്ച് നെറ്റി വഴി അത് മുഖം മുഴുവന്‍ പരന്ന് ഒഴുകും. ചുംബനങ്ങളില്‍ വളരെ റൊമാന്റിക്കാണിവന്‍.

 തീവ്രപ്രണയം

തീവ്രപ്രണയം

ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണീ ചുംബനം. കണ്ണുകളടച്ച്, പരിസരം മറന്ന്, പരസ്പരം ലയിച്ച് അധരം അധരത്തിലേല്‍പിക്കുന്ന ചുംബനം.

 സിനിമ സ്റ്റൈല്‍

സിനിമ സ്റ്റൈല്‍

2002 ലിറങ്ങിയ സ്‌പൈഡര്‍മാന്‍ ചിത്രത്തിലെ ചുംബനമായതിനാലാണ് ഈ പേര് വന്നത്. ദമ്പതികളിലൊരാളുടെ മുഖത്തിന്റെ മേല്‍ഭാഗം താഴെയായിവരുന്ന രീതിയിലായിരിക്കണം പൊസിഷന്‍. അപ്പോള്‍ നിങ്ങളുടെ മേല്‍ചുണ്ട് ഇണയുടെ താഴെത്തച്ചുണ്ടിനെയും ഇണയുടെ മേല്‍ചുണ്ട് നിങ്ങളുടെ താഴത്തെ ചുണ്ടിനെയും സ്പര്‍ശിക്കും.

 തിരക്കിനിടയില്‍

തിരക്കിനിടയില്‍

മരം കൊത്തി മരത്തില്‍ കൊത്തും പോലെ വേഗത്തില്‍ കഴിക്കുന്ന ചുംബനമാണിത്. 'ഹായ്' എന്ന് അഭിവാദ്യം ചെയ്യും പോലെ ഹ്രസ്വം, ലളിതം. ജോലിക്കും തിരക്കിനുമിടയില്‍ കൈമാറുന്ന ചുംബനമാണിത്.

 കൈയ്യില്‍

കൈയ്യില്‍

കുനിഞ്ഞ് ഇണയുടെ കരം പിടിച്ച് കൈത്തണ്ടയുടെ പുറത്ത് നല്‍കുന്ന ഈ ചുംബനം അതിപുരാതനമായ ഒരു രീതിയാണ്.

English summary
A Kiss is an indication of love which can be love between any two people.The meanings of the kisses can be different depending upon the type of kisses between two people.Every kiss has its own meaning, whether its a kiss between friends, lovers or Mom-Son.A person can be kissed on any part of the body and every kiss is called with different names.We are again here to make you understand different types of kisses and their meaning with perfect pictures so that you may apply them wherever you want.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X