കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേ പിടിച്ചത് പട്ടിയ്‌ക്കോ മനുഷ്യര്‍ക്കോ,മൂന്ന് പട്ടികളെ ജീവനോടെ കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: പട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്. മിണ്ടാപ്രാണികളെ ക്രൂരമായി കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതാണ് യുവാക്കള്‍ക്കിടയിലെ ട്രെന്‍ഡ്.

പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ സംഭവത്തില്‍ കോടതി നല്‍കിയ ശിക്ഷ '50' രൂപ പിഴ!!പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ സംഭവത്തില്‍ കോടതി നല്‍കിയ ശിക്ഷ '50' രൂപ പിഴ!!

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മൂന്ന് പട്ടികളെ ജീവനോടെ കത്തിക്കുന്ന വീഡിയോ വാട്‌സ് ആപിലും ഫേസ്ബുക്കിലും കഴിഞ്ഞ ദിവസത്തില്‍ വൈറലായിരുന്നു.

അന്ന് പട്ടി, ഇന്ന് പൂച്ച! കണ്ണ് കുത്തിയെടുത്ത് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തുഅന്ന് പട്ടി, ഇന്ന് പൂച്ച! കണ്ണ് കുത്തിയെടുത്ത് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു

പട്ടികളെ ജീവനോടെ കത്തിച്ചു

പട്ടികളെ ജീവനോടെ കത്തിച്ചു


മൂന്ന് പട്ടികളെ ജീവനോടെ തീയിലേക്ക് എറിഞ്ഞ് കത്തിക്കുന്നതായിരുന്നു വീഡിയോയില്‍.

പോലീസ് അറസ്റ്റ് ചെയ്തു

12നും 16നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് ക്രൂരത ചെയ്തത്. മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മുഷീര്‍ബാദ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
സമാനമായ സംഭവം

സമാനമായ സംഭവം


കഴിഞ്ഞ ദിവസത്തില്‍ ഹൈദരാബാദ് സിറ്റിയില്‍ യുവാവ് പട്ടിയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചെന്നൈയില്‍ നടന്നത്

ചെന്നൈയില്‍ നടന്നത്


കഴിഞ്ഞ മാസത്തില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതും കേസ് എടുതത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

പൂച്ചയ്ക്കും രക്ഷയില്ല

പൂച്ചയ്ക്കും രക്ഷയില്ല


തായ് വാനില്‍ യുവാക്കള്‍ ചേര്‍ന്ന് പൂച്ചയുടെ കണ്ണ് കുത്തിയെടുത്തത് കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

English summary
A group of at least five boys burnt three puppies alive in Wazir graveyard at Pathan Basthi in Musheerabad and recorded the entire act on phone. The horrific video clip was circulated over WhatsApp and Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X