കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതല്‍

  • By ഭദ്ര
Google Oneindia Malayalam News

വാഷിങ്ടണ്‍: ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലെന്ന് പഠനങ്ങള്‍. പഠന വൈകല്യങ്ങള്‍, മാനസിക വളര്‍ച്ച പ്രശ്‌നങ്ങള്‍, വിഷാദ രോഗം, ആസ്മ, അമിതവണ്ണം എന്നിങ്ങനെയുള്ള രോഗങ്ങളാണ് കണ്ടുവരുന്നത്.

സാധാരണ കുട്ടികളില്‍ നിന്നും ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികള്‍ക്ക് വരുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ മുന്‍പൊരിക്കലും നടത്തിയിട്ടില്ലെന്ന് പഠനം നടത്തിയ ക്രിസ്റ്റിന്‍ ടേര്‍ണി പറയുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍


സാധാരണ കുട്ടികളില്‍ നിന്നും ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികള്‍ക്ക് ആരോഗ്യം വളരെ കുറവായിരിക്കും. രോഗങ്ങളും ഇവര്‍ വേഗത്തില്‍ വരും. കുട്ടികള്‍ക്ക് കുട്ടികാലത്തുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞത്.

സര്‍വ്വേ

സര്‍വ്വേ


2011-2012 കാലഘട്ടത്തില്‍ നാഷ്ണല്‍ സര്‍വേ ഓഫ് ചില്‍ഡ്രന്‍സ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം പുറത്ത് വന്നത്.

കുട്ടികളില്‍ നടത്തിയ പഠനം

കുട്ടികളില്‍ നടത്തിയ പഠനം


9,00,000 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 1.3 ശതമാനം കുട്ടികളും ദത്തെടുത് വളര്‍ത്തുന്ന കുട്ടികളായിരുന്നു. ഇവര്‍ തമ്മിലുള്ള താരതമ്യ പഠനത്തില്‍ കുട്ടികാലത്ത് ലഭിക്കുന്ന സംരക്ഷത്തിന്റെ വ്യത്യാസമാണ് ഭാവിയിലുടനീളം പ്രതിഫലിക്കുന്നത്.

 മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്


ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികളുടെ ആരോഗ്യ പ്രശ്‌നത്തേക്കാള്‍ വലുതാണ് മാനസിക പ്രശ്‌നങ്ങള്‍. വിഷാദ രോഗത്തിന് അടിമകളാകുന്ന കുട്ടികള്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ തന്നെ പ്രയാസമാണ്. ഇവര്‍ക്ക് കൂടുതല്‍ സംരക്ഷണവും സ്‌നേഹവും നല്‍കാന്‍ മാതാപിതാക്കള്‍ക്ക് മാത്രമേ സാധിക്കൂ..

English summary
The children, who are brought up under foster care system, are at a significantly higher risk of mental and physical health problems - ranging from learning disabilities, developmental delays and depression to behavioral issues, asthma and obesity, suggests a recent research.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X